പത്താം വയസിൽ കുപ്പിയിൽ സന്ദേശമെഴുതി കടലിലെറിഞ്ഞു- 37 വർഷങ്ങൾക്ക് ശേഷം എഴുതിയ ആളിലേക്ക് ആ കുപ്പി തിരികെ എത്തിയപ്പോൾ..

January 11, 2023

1985-ൽ കെന്റക്കിയിലെ ഒരു വ്യക്തി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് എറിഞ്ഞ ഒരു കുപ്പിയിലെ സന്ദേശം 37 വർഷങ്ങൾക്ക് ശേഷം അയാളിലേക്ക് തിരികെയെത്തി. മൗണ്ട് വാഷിംഗ്ടൺ നഗരത്തിലെ ട്രോയ് ഹെല്ലർ എന്നയാൾ, ഫ്ലോറിഡയിലെ വെറോ ബീച്ചിൽ ഒരു പെപ്‌സി കുപ്പിയിൽ സന്ദേശം എഴുതി ഇടുമ്പോൾ അദ്ദേഹത്തിന് വെറും 10 വയസ്സായിരുന്നു.

കൊടുങ്കാറ്റിനെത്തുടർന്ന് അവശിഷ്ടങ്ങൾ വൃത്തിയാക്കുന്ന രണ്ട് അധ്യാപകർ ഒരുദിവസം രാവിലെ ഏകദേശം നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ കുപ്പി കണ്ടെത്തുകയായിരുന്നു. ഇവർ ലഭിച്ച സന്ദേശമടങ്ങുന്ന കുപ്പി വീട്ടിലേക്ക് കൊണ്ടുപോയി, ഗ്ലാസ് തകർത്തു സന്ദേശം പുറത്തെടുത്തപ്പോൾ എഴുതിയ ആളുടെ പേരും നമ്പറും പഴയ വിലാസവും എഴുതിയ ഒരു ലൂസ്ലീഫ് പേപ്പർ ഉള്ളിൽ കണ്ടെത്തി.

“പി.എസ്. ആരെങ്കിലും ഇത് കണ്ടെത്തിയാൽ, എന്നെ വിളിക്കുകയോ എഴുതുകയോ ചെയ്യുക, ”പേപ്പറിന്റെ ചുവടെയുള്ള സന്ദേശം ഇങ്ങനെയായിരുന്നു. അങ്ങനെ, ഈ കുടുംബം ഹെല്ലറെ കണ്ടെത്താൻ പുറപ്പെട്ടു. 37 വർഷമായി അറ്റ്ലാന്റിക് സമുദ്രത്തിൽ ഒഴുകിനടന്ന കോൺടാക്റ്റ് വിശദാംശങ്ങൾ ഉപയോഗിച്ച്, അവർ മൗണ്ട് വാഷിംഗ്ടണിൽ എത്തി.

Read also: ‘ബോസ് റിട്ടേൺസ്’; ആരാധകരെയും കുടുംബ പ്രേക്ഷകരെയും ചേർത്ത് പിടിച്ച് ‘വാരിസ്’, കത്തിക്കയറി വിജയ്-റിവ്യൂ

ടിക് ടോക്കിൽ കഥ പങ്കുവെച്ചതിന് ശേഷം ഈ കുപ്പി കണ്ടെത്തിയവർ കത്ത് അദ്ദേഹത്തിന് തിരികെ അയച്ചു. “ഇത് സംഭവിക്കുമെന്ന് നിങ്ങൾ ഒരിക്കലും കരുതാത്ത കാര്യമാണ്,” ഹെല്ലർ പറയുന്നു. “ഞാൻ അതിനെ സമുദ്രത്തിലേക്ക് വലിച്ചെറിയാമെന്നും അത് എവിടേക്കാണ് പോയതെന്ന് നോക്കാമെന്നും കരുതി, ഒടുവിൽ അത് തിരിച്ചുവരാനുള്ള വഴി കണ്ടെത്തി എന്നത് അതിശയകരമാണ്. ”- ഹെല്ലർ പറയുന്നു.

Story highlights- man reunited with message in a bottle 37 years later

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!