എന്നെയും ദശലക്ഷക്കണക്കിന് സ്ത്രീകളെയും പ്രചോദിപ്പിയ്ക്കുന്നതിന് നന്ദി- അമ്മയുടെ നേട്ടം പങ്കുവെച്ച് മഞ്ജു വാര്യർ

January 31, 2023

മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. തന്റെ വിജയങ്ങൾക്കെല്ലാം പിന്നിൽ കുടുംബമാണെന്നും പ്രത്യേകിച്ച് അമ്മയാണെന്നും പലപ്പോഴും പങ്കുവെച്ചിട്ടുണ്ട് നടി. മഞ്ജു വാര്യരെ പോലെ സ്വപ്നങ്ങളെ പിന്തുടരാനും നേടിയെടുക്കാനും അമ്മയും മുൻപന്തിയിലാണ്. മുൻപ് കഥകളി വേദിയിൽ ‘അമ്മ അരങ്ങേറ്റം കുറിച്ച വിശേഷം നടി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, മോഹിനിയാട്ടത്തിലും ‘അമ്മ ചുവടുവയ്ക്കുകയാണ്.

അമ്മയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർ കുറിക്കുന്നതിങ്ങനെ,’ അമ്മേ, ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും പ്രായം ഒരു നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തിന്റെ 67-ാം വർഷത്തിൽ നിങ്ങൾ ഇത് ചെയ്തു, എന്നെയും ദശലക്ഷക്കണക്കിന് സ്ത്രീകളെയും ‘അമ്മ പ്രചോദിപ്പിച്ചു. ഞാൻ അമ്മയെ സ്നേഹിക്കുന്നു, അമ്മയെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു!’.

സ്വപ്നങ്ങൾക്ക് പ്രായം പരിധി നിശ്ചയിക്കാറില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗിരിജ മാധവന്റെ നൃത്ത പഠനം. അതേസമയം, പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചാണ് ഗിരിജ മാധവൻ മുൻപ് കഥകളിയിൽ അരങ്ങേറ്റം കുറിച്ചത്. അമ്മയുടെ ഒന്നരവർഷത്തെ പ്രയത്നത്തിന് സാക്ഷ്യം വഹിക്കാൻ മകൾ മഞ്ജു വാര്യരും കാണികൾക്കിടയിലുണ്ടായിരുന്നു. കല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലി വേഷമാണ് ഗിരിജ മാധവൻ അവതരിപ്പിച്ചത്.

Read Also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

ഒന്നരവർഷമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുകയായിരുന്നു ഗിരിജ മാധവൻ. വര്ഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട്. ‘അമ്മ കണ്ട സ്വപ്നം മകളിലൂടെ സാക്ഷാത്കരിച്ചെങ്കിലും ഒടുവിൽ സ്വന്തമായി തന്നെ നേടിയെടുത്തിരിക്കുകയാണ് ഗിരിജ വാര്യർ.

Story highlights- manju warrier about her mother girija madhavan’s mohiniyattam arangettam