ഈ ഹോട്ടലിൽ വെയിറ്റേഴ്‌സ് ഇല്ല; ഭക്ഷണം എത്തിക്കുന്നത് മിനി ബുള്ളറ്റ് ട്രെയിൻ!

January 30, 2023

നൂതന വിദ്യകൾ എല്ലാമേഖലകളിലും സജീവമായി എത്തുന്ന കാലഘട്ടമാണ്. പുതുമ പരീക്ഷിക്കാൻ തന്നെ എല്ലാവരും ആവേശത്തിലാണ്. ഹോട്ടൽ ബിസിനസ് രംഗത്തും ഇത്തരത്തിലുള്ള പുത്തൻ പരീക്ഷണങ്ങൾ സജീവമാകുകയാണ്. ഇപ്പോഴിതാ, ഒരു റെസ്റ്റോറന്റിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം നൽകുന്ന ഒരു മിനി ബുള്ളറ്റ് ട്രെയിൻ ശ്രദ്ധനേടുകയാണ്. ഈ വിഡിയോ എവിടെ നിന്നാണ് പകർത്തിയതെന്ന് വ്യക്തമല്ലെങ്കിലും ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ഇപ്പോൾ വൈറലായ ഒരു വിഡിയോയിൽ ഉപഭോക്താക്കൾ അവരുടെ ഭക്ഷണം കാത്ത് മേശയുടെ ഒരു വശത്ത് ഇരിക്കുന്നത് കാണാം. അവരുടെ മുന്നിൽ ഒരു നീണ്ട മേശയുണ്ട്, അവിടെ ബുള്ളറ്റ് ട്രെയിൻ എത്തി എല്ലാ ഉപഭോക്താക്കൾക്കും എളുപ്പത്തിൽ ഭക്ഷണം എത്തിക്കുന്നു. ഓർഡർ ചെയ്ത ഭക്ഷണം എത്തുമ്പോൾ, ഉപഭോക്താക്കൾക്ക് അത് എടുത്ത് കഴിക്കാൻ സാധിക്കും.

ഈ ആശയം ശരിക്കും വ്യത്യസ്തവും വേറിട്ട അനുഭവവുമാണെങ്കിലും എല്ലാവരും സംതൃപ്തരല്ല എന്നുപറയാം. മനുഷ്യന്റെ തൊഴിൽ ഇല്ലാതാക്കുന്നു എന്നതാണ് പ്രധാനമായും ആളുകൾ ഉന്നയിക്കുന്നത്. അടിസ്ഥാനപരമായ ജോലികൾക്കായി മെഷീനുകളെ ആശ്രയിക്കാമെന്ന വസ്തുത ആകർഷണീയമാണെങ്കിലും പലരും ഈ ആശയത്തിൽ തൃപ്തരല്ല.

Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

അതേസമയം, റോബോട്ട് നിയന്ത്രിക്കുന്ന ഒട്ടേറേ കഫേകൾ ലോകത്തുണ്ട്. ഈ കഫ്റ്റീരിയയിൽ വെയിറ്റർമാരോ പാചകക്കാരോ ഇല്ല. എല്ലാ ജോലികളും ജർമ്മൻ നിർമ്മിത റോബോട്ടുകൾ ഏറ്റെടുക്കുന്നു, അത് തയ്യാറാക്കി ഉപഭോക്താക്കളുടെ ടേബിളിലേക്ക് നേരിട്ട് എത്തിക്കുന്നു. ഇവിടെ ഓർഡർ ചെയ്യുന്നതുമുതൽ വളരെ ലളിതമായ സജ്ജീകരണമാണ്. ടേബിളിലുള്ള സ്മാർട്ട് സ്‌ക്രീനിൽ നിന്നും ആവശ്യമായ ഭക്ഷണം ഓർഡർ ചെയ്യാം. റോബോട്ട്, ടേബിളിലെ ഓർഡറുകൾ തരംതിരിച്ച് ഒരു ചെറിയ സർവീസ് ബോട്ടിലൂടെ അവിടേക്ക് ഭക്ഷണം എത്തിക്കുന്നു.

Story highlights- mini-bullet train serves food to customers at this restaurant