ഇത്രയും കോൺഫിഡൻസുള്ള കുഞ്ഞു ഗായകനെ കണ്ടിട്ടുണ്ടാകില്ല- രസകരമായ വിഡിയോ
ചില വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടാറുണ്ട്. അവ രസകരവും ചിരിപടർത്തുന്നതുമായ നിമിഷങ്ങൾ സമ്മാനിക്കും. ഇപ്പോഴിതാ, നാഗാലാൻഡിലെ മന്ത്രി ടെംജെൻ ഇമ്ന അലോംഗ് ട്വിറ്ററിൽ പങ്കുവെച്ച ഈ വിഡിയോ ചിരിപടർത്തുകയാണ്. ഒരു കൊച്ചുകുട്ടി തന്റെ സ്കൂളിൽ ആത്മവിശ്വാസത്തോടെ പാട്ട് പാടുന്ന വീവിഡിയോയാണ് ഇമ്ന അലോങ് പോസ്റ്റ് ചെയ്തത്.
ടെംജെൻ ഇമ്ന അലോങ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 43 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു കൊച്ചുകുട്ടി തന്റെ ശബ്ദത്തിന്റെ വിവിധ തലങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് ഒരു ഗാനം ആലപിക്കുന്നത് കാണാം. തന്റെ സ്കൂളിൽ സഹപാഠികളുടെ മുന്നിൽ ആത്മവിശ്വാസത്തോടെ പ്രകടനം നടത്തുകയാണ് ഈ കുഞ്ഞുമിടുക്കാൻ. ‘ജീവിതത്തിൽ ഇത്രയധികം ആത്മവിശ്വാസം മാത്രം മതി’ എന്നാണ് അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്.
Bas itna confidence chahiye life me. 😀
— Temjen Imna Along (@AlongImna) January 18, 2023
"ज़िन्दगी जीने के लिए नज़रो की नहीं !
नज़ारो की ज़रूरत होती है !!" pic.twitter.com/EcGrUnXtUi
Read Also: ഗില്ലാട്ടം; ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
അത്രയധികം ആത്മവിശ്വാസത്തോടെയാണ് കുട്ടി പാട്ടുപാടുന്നത്. അതേസമയം, ഏതാനും നാളുകൾക്ക് മുൻപ് ഒരു കൊച്ചു മിടുക്കൻ ക്ലാസ് മുറിയിൽ ഒരു ഗാനം പാടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മിലൻ എന്ന കൊച്ചു ഗായകൻ തന്റെ സഹപാഠികൾക്ക് മുൻപിൽ പാടുന്നതിന്റെ വിഡിയോ അധ്യാപകനായ പ്രവീൺ.എം.കുമാറാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതിന് പിന്നാലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മിലന് നിരവധി ആളുകളാണ് ആശംസകളും കൈയടിയുമായി എത്തിയത്.
Story highlights- Nagaland minister shares video of little boy singing