‘അപമാനമോ, ഇതൊക്കെ ഒരു ക്രെഡിറ്റാഡോ..’- ആരാധികയെ ചേർത്ത് പിടിച്ച് നവ്യ നായർ

January 10, 2023

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയോടുള്ള സ്നേഹം ഇന്നും മലയാളികൾ കാത്തുസൂക്ഷിക്കുന്നുണ്ട്. അയൽവീട്ടിലെ കുട്ടി എന്ന ഒരു സ്നേഹം എല്ലാവരും നവ്യയ്ക്ക് ഇപ്പോഴും നൽകാറുണ്ട്. ഇപ്പോഴിതാ, പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ നവ്യയെ കാണാൻ ആളുകൾ എത്തിയ വിഡിയോ ശ്രദ്ധനേടുകയാണ്.

ഏതാനും കുട്ടികൾക്കും ഒരു യുവതിക്കും ഒപ്പം നിന്ന് ചിത്രം പകർത്തുകയാണ് നവ്യ. അതിനോടൊപ്പം യുവതിയോട് സംസാരിക്കുന്നുമുണ്ട്. എത്ര വയസുണ്ടെന്ന് ചോദിക്കുമ്പോൾ 36 വയസ് എന്ന് യുവതി മറുപടി പറയുന്നു. പിന്നീട് നവ്യയുടെ മറുപടി വളരെ രസകരമാണ്.മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല.

Read Also: അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി ഒരുത്തി എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയത്. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം.

Story highlights- navya nair with fans