അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

January 4, 2023

ഇപ്പോൾ ഏറെ ചർച്ചയാകുന്നത് പഴകിയ ഭക്ഷണം കഴിച്ച് നഴ്സ് മരണമടഞ്ഞതാണ്. കോട്ടയത്താണ് സംഭവം. സാമാനമായ അനുഭവം ഉണ്ടായതായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. പതിനഞ്ചു വർഷങ്ങൾക്ക് മുൻപുണ്ടായ സംഭവമാണ് സംവിധായകൻ പങ്കുവയ്ക്കുന്നത്. ജീവൻ നഷ്ടപ്പെടേണ്ടതായിരുന്നു എന്നും അദ്ദേഹം പങ്കുവയ്ക്കുന്നു.

‘റിവ്യൂ എഴുത്തുകാർ, വിമർശകർ, ട്രോളർമാർ .. ദയവായി ഈ വിഷയങ്ങളിൽ വിഡിയോകൾ ചെയ്യുക. 15 വർഷം മുമ്പ് ഞാൻ ആലുവയിലെ ഒരു കടയിൽ നിന്ന് ഷവർമ കഴിച്ചു. ഷറഫുദ്ധീന്റെ ട്രീറ്റായിരുന്നു അത്. ആക്രാന്തത്തിൽ ഷവർമയും മയോണൈസും കഴിച്ചു. അടുത്ത ദിവസം എനിക്ക് കടുത്ത പാൻക്രിയാറ്റിസ് വേദന അനുഭവപ്പെടുകയും ലേക്‌ഷോർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. എന്നെ രക്ഷിക്കാൻ എന്റെ മാതാപിതാക്കൾക്ക് 70,000 രൂപ ചിലവഴിക്കേണ്ടി വന്നു. MCU എന്ന പ്രത്യേക വിഭാഗത്തിലായിരുന്നു ഞാൻ. ഒരു കാരണവുമില്ലാതെ ഞാൻ ഷറഫിനോട് ദേഷ്യപ്പെട്ടു. പഴകിയ മലിനമായ ഭക്ഷണമാണ് യഥാർത്ഥ കാരണം. ഇവിടെ ആരാണ് യഥാർത്ഥ കുറ്റവാളി? കണ്ണ് തുറന്ന് സത്യം കാണുക. ജീവിതം വളരെ ചെലവേറിയതാണ്.’- അൽഫോൺസ് പുത്രൻ കുറിക്കുന്നു.

Read Also: 24 മിഠായിത്തെരുവിലെ മത്സരങ്ങള്‍; ‘കലയാകട്ടെ ലഹരി’യില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം, സമ്മാനം നേടാം

അതേസമയം, പാലത്തറ സ്വദേശിനി രശ്മിയാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് മരണമടഞ്ഞത്. സഹോദരൻ വിഷ്ണുരാജിനും ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 26 പേർക്കും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്.ഛർദ്ദിയും വയറിളക്കവും ഉണ്ടായതിനെത്തുടർന്നാണ് രശ്മി രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Story highlights- alphonse puthren about food safety