എന്തൊരു മാജിക്, സഹോദരിമാരെ പോലെയുണ്ട്- ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രവുമായി നസ്രിയ; കമന്റ്റ് ചെയ്ത് ദുൽഖർ സൽമാൻ
മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ നായികയാണ് നസ്രിയ നസിം. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നടി. രണ്ടാം വരവിൽ തെലുങ്കിലേക്കും ചേക്കേറിയിരിക്കുകയാണ് നസ്രിയ. കുട്ടിക്കാലം മുതൽ ക്യാമറക്ക് മുന്നിൽ നിന്നാണ് നസ്രിയ വളർന്നത്. വിദേശത്ത് ജനിച്ചു വളർന്ന നസ്രിയ അവിടെ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ, ഉമ്മയ്ക്ക് പിറന്നാൾ ആശംസിക്കുകയാണ് നടി. ‘പിറന്നാൾ ആശംസകൾ ഉമ്മ’ എന്ന ക്യാപ്ഷനൊപ്പം ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. നിരവധി ആളുകൾ ആശംസയുമായി എത്തി. എന്നാൽ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നത് നടൻ ദുൽഖർ സൽമാന്റെ ആശംസയാണ്. ‘എന്തൊരു മാജിക്കാണിത്, ഇരുവരും സഹോദരിമാരെപോലെ’ എന്നാണ് ദുൽഖർ കമന്റ്റ് ചെയ്തിരിക്കുന്നത്.
മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്. നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹമൊക്കെ ആരാധകർക്കും വളരെ സർപ്രൈസ് ആയിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
read Also: ഗില്ലാട്ടം; ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ
’നേരം’, ‘വായൈ മൂടി പേസവാ’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നസ്രിയ തമിഴകത്ത് സുപരിചിതയായത്. ഫഹദ് ഫാസിലിനൊപ്പം ‘ട്രാൻസ്’ എന്ന സിനിമയിലും മണിയറയിലെ അശോകൻ എന്ന ചിത്രത്തിലുമാണ് നടി ഏറ്റവും ഒടുവിൽ മലയാളത്തിൽ അഭിനയിച്ചത്.
Story highlights- nazriya nazim birthday wishes to mother