“ചെല്ലാ, ഞാനിപ്പോ ഒരു വിജയ് ആരാധകൻ..”; വരിശിന്റെ ഓഡിയോ ലോഞ്ചിൽ വിജയിയുടെ കണ്ണ് നനയിച്ച വാക്കുകളുമായി പ്രകാശ് രാജ്

January 4, 2023

വിജയ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വംശി പൈഡിപ്പള്ളിയുടെ ‘വരിശ്.’ നെൽസന്റെ ബീസ്റ്റിന് ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രത്തിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. നേരത്തെ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരുന്നു. “തീ ഇത് ദളപതി..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് സൂപ്പർ താരം സിമ്പുവാണ്. ഗാനം വളരെ പെട്ടെന്ന് തന്നെ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിൽ സിമ്പു അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ നടൻ പ്രകാശ് രാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. 14 വർഷങ്ങൾക്ക് ശേഷമാണ് വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത്. ഒരു നടനെന്ന നിലയിൽ വിജയ് നേടിയ വളർച്ച അത്ഭുതപ്പെടുത്തുന്നതാണെന്ന് പറഞ്ഞ പ്രകാശ് രാജ് താനിപ്പോൾ ഒരു വിജയ് ആരാധകനാണെന്നും കൂട്ടിച്ചേർത്തു. നടൻ വിജയിയുടെ കണ്ണ് നനയിച്ച പ്രകാശ് രാജിന്റെ വാക്കുകൾ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഗില്ലി, പോക്കിരി അടക്കമുള്ള സൂപ്പർ ഹിറ്റ് വിജയ് ചിത്രങ്ങളിൽ നായകനെ വെല്ലുന്ന വില്ലനായിരുന്നു പ്രകാശ് രാജ്.

അതേ സമയം ഇതേ ഓഡിയോ ലോഞ്ചിൽ ആരാധകരോടൊപ്പം വിജയ് എടുത്ത ഒരു സെൽഫി വിഡിയോ വൈറലായി മാറിയിരുന്നു. വിജയ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ സെൽഫി വിഡിയോ പങ്കുവെച്ചത്. ‘എൻ നെഞ്ചില്‍ കുടിയിരിക്കും’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. ‘’ മഹേഷ് ബാബുവിന്റെ ‘മഹർഷി’ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വംശി പൈഡിപ്പള്ളിയാണ് വരിശ് സംവിധാനം ചെയ്‌തിരിക്കുന്നത്‌.

Read More: ‘മണി, പസിക്കിത് മണി..’- ജയറാമിന് കാളിദാസ് നൽകിയ രസികൻ പണി, ഒപ്പം പൊട്ടിച്ചിരിയോടെ പാർവതി- വിഡിയോ

വരിശിന് ശേഷം ലോകേഷ് കനകരാജിന്റെ ദളപതി 67 ലാണ് വിജയ് അഭിനയിക്കുന്നത്. മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. അതിനാൽ തന്നെ ആരാധകരുടെ ആവേശം വാനോളമാണ്. ആക്ഷൻ കിംഗ് അർജുൻ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Story Highlights: Prakash raj about vijay