“ആർആർആർ ബോളിവുഡ് ചിത്രമല്ല, ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു തെലുങ്ക് ചിത്രം..”; യുഎസിൽ രാജമൗലി നടത്തിയ പ്രസംഗം ചർച്ചാവിഷയമാവുന്നു

January 15, 2023

അപ്രതീക്ഷിതമായ വമ്പൻ വിജയമാണ് രാജമൗലിയുടെ ‘ആർആർആർ’ ലോകമെമ്പാടും നേടിയത്. ഇന്ത്യയിൽ എക്കാലത്തെയും വലിയ ബോക്‌സോഫിസ് വിജയം സ്വന്തമാക്കിയ ചിത്രം വളരെ പെട്ടെന്നാണ് അമേരിക്കയിലടക്കം തരംഗമായി മാറിയത്. ഇക്കഴിഞ്ഞ ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന ചടങ്ങിലും ചിത്രം ആദരിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ “നാട്ടു നാട്ടു” എന്ന ഗാനത്തിലൂടെ മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് സംഗീത സംവിധായകൻ എം.എം കീരവാണി ഏറ്റുവാങ്ങി.

ഇപ്പോൾ യുഎസില്‍ ഡയറക്ടര്‍ ഗില്‍ഡ് ഓഫ് അമേരിക്ക നടത്തിയ ആർആർആറിന്റെ പ്രത്യേക പ്രദർശനത്തിൽ രാജമൗലി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ആർആർആർ ഒരു ബോളിവുഡ് ചിത്രമല്ലെന്നും തെലുങ്ക് ചിത്രമാണെന്നുമാണ് അദ്ദേഹം എടുത്ത് പറയുന്നത്. ദക്ഷിണേന്ത്യയിൽ നിന്നാണ് ഈ ചിത്രം വരുന്നതെന്നും താനും അവിടെ നിന്നാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More: ‘അവിശ്വസനീയമായ നേട്ടം’: ഗോൾഡൻ ഗ്ലോബ് വിജയത്തിന് ‘ആർആർആർ’ ടീമിന് എആർ റഹ്മാന്റെ അഭിനന്ദനം

അതേ സമയം സ്‌പിൽബര്‍ഗും രാജമൗലിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം സ്‌പിൽബര്‍ഗിനെ കണ്ടു മുട്ടിയത്. “ഞാൻ ദൈവത്തെ കണ്ടുമുട്ടി” എന്ന് കുറിച്ച് കൊണ്ടാണ് രാജമൗലി സ്‌പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തത്‌. ഗോൾഡൻ ഗ്ലോബ് നേടിയ എം.എം കീരവാണിയും സ്‌പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തിരുന്നു. സിനിമകളുടെ ദൈവത്തെ കാണാനുള്ള ഭാഗ്യമുണ്ടായെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എത്രത്തോളം ഇഷ്ടമാണെന്ന് പറഞ്ഞുവെന്നുമാണ് കീരവാണി കുറിച്ചത്. “നാട്ടു നാട്ടു” ഗാനം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായെന്ന് സ്‌പിൽബര്‍ഗ് പറഞ്ഞത് വിശ്വസിക്കാനായില്ലെന്നും കീരവാണി കൂട്ടിച്ചേർത്തു. ബാഹുബലി അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ആളാണ് കീരവാണി.

Story Highlights: Rajamouli says rrr is not a bollywood movie

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!