സൽമാൻ ഖാന് പിറന്നാൾ ആശംസിക്കാൻ 1100 കിലോമീറ്റർ സൈക്കിൾ ചവിട്ടി എത്തി ആരാധകൻ- സ്വീകരിച്ച് താരം

January 4, 2023

സൽമാൻ ഖാന്റെ ജന്മദിനത്തിൽ സൂപ്പർസ്റ്റാറിനെ കാണാൻ ജബൽപൂരിൽ നിന്ന് സൈക്കിളിൽ യാത്ര ചെയ്‌തെത്തി ആരാധകൻ. എന്നും ആരാധകരോട് അടുപ്പം പുലർത്താറുള്ള താരമാണ് സൽമാൻ ഖാൻ. തന്നെ കാണാനെത്തിയ ആരാധകനൊപ്പം പോസ് ചെയ്യുന്ന സൽമാൻ ഖാന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ആരാധകനെക്കുറിച്ച് കേട്ടയുടനെ സൽമാൻ വളരെ സന്തോഷവാനായി എന്നും വീടിന് പുറത്തെത്തി ആരാധകനെ കണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ആരാധകനോടൊപ്പം താരം സംസാരിക്കുകയും വരാനിരിക്കുന്ന ‘ടൈഗർ 3’ ഉൾപ്പെടെയുള്ള ഖാന്റെ സിനിമകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. നടൻ ഒരു ഫോട്ടോയിൽ തന്റെ ആരാധകന്റെ സൈക്കിൾ പിടിച്ചു നിൽക്കുന്നതും മറ്റൊരു ഫോട്ടോയിൽ ആരാധകനൊപ്പം പോസ് ചെയ്യുന്നതായും കാണാം.

ജബൽപൂരിൽ നിന്ന് മുംബൈയിലേക്ക് 1100 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് അദ്ദേഹം എത്തിയത്. അതേസമയം, തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ഗോഡ് ഫാദറിലാണ് സൽമാൻ ഖാൻ അവസാനമായി അഭിനയിച്ചത്. പൊളിറ്റിക്കൽ ത്രില്ലറിൽ മെഗാസ്റ്റാർ ചിരഞ്ജീവിയ്‌ക്കൊപ്പം താരം അഭിനയിച്ചു, അത് ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. മോഹൻലാൽ നായകനായ ലൂസിഫറിന്റെ റീമേക്കായിരുന്നു ഇത്.

Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

അജിത് കുമാറിന്റെ വീരത്തിന്റെ റീമേക്ക് എന്ന് പറയപ്പെടുന്ന ‘കിസി കാ ഭായ് കിസി കി ജാൻ’ എന്ന ചിത്രത്തിലാണ് സൽമാൻ ഖാൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. ടൈഗർ സിനിമകളുടെ മൂന്നാം ഭാഗമായ ടൈഗർ 3യിൽ കത്രീന കൈഫിനൊപ്പം സൽമാൻ ഖാൻ ഇനി അഭിനയിക്കും. മനീഷ് ശർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2023 ദീപാവലിക്ക് ചിത്രം തിയേറ്ററുകളിൽ എത്തും.

Story highlights- Salman Khan meets Jabalpur fan who cycled for 5 days to wish him on birthday