‘പുതിയ ഉയരങ്ങൾ കീഴടക്കണം..’- ദീപികയ്ക്ക് പിറന്നാൾ ആശംസിച്ച് ഷാരൂഖ് ഖാൻ

January 5, 2023

ബോളിവുഡിന്റെ സൂപ്പർനായികയാണ് ദീപിക പദുക്കോൺ. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് മുൻനിരയിലേക്കെത്തിയ ദീപിക, ബാഡ്‌മിന്റൺ കോർട്ടിൽ നിന്നുമാണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. ഇന്ന് ബോളിവുഡിലെ മുൻനിര നായികയായി ശ്രദ്ധിക്കപ്പെട്ട ദീപിക സഹതാരമായ രൺവീർ സിംഗിനെയാണ് വിവാഹം കഴിച്ചത്. ബോളിവുഡിലെ ഏറ്റവും രസികരായ താരദമ്പതികൾ എന്നാണ് ദീപികയും രൺവീറും അറിയപ്പെടുന്നത്. ഇപ്പോഴിതാ, ദീപികയ്ക്ക് ജന്മദിനാശംസകൾ അറിയിക്കുകയാണ് സൂപ്പർതാരം ഷാരൂഖ് ഖാൻ.

ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പഠാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ദീപിക തന്റെ 37ാം പിറന്നാൾ ആഘോഷിക്കുന്നത്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ നടിയെ കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നെന്ന് ഷാരൂഖ് ഖാൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: കൊവിഡ് വ്യാപനം; ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം

‘പ്രിയപ്പെട്ട ദീപികയോട് – സാധ്യമായ എല്ലാ വേഷങ്ങളിലും സ്‌ക്രീൻ സ്വന്തമാക്കാൻ നിങ്ങൾ എങ്ങനെ പരിണമിച്ചു! നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നു… ജന്മദിനാശംസകൾ… ഒത്തിരി സ്നേഹം.. പത്താൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജനുവരി 25-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു’, എന്നാണ് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം പഠാനിലെ ദീപികയുടെ ക്യാരക്ടർ പോസ്റ്ററും നടൻ പുറത്തുവിട്ടിട്ടുണ്ട്.

Story highlights- sharukh khan wishing deepika padukone a very happy birthday