ക്ലാസ്സിക്കൽ നൃത്തവുമായി പൈങ്കിളിയും ശിവനും- വിഡിയോ

January 11, 2023

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ട വിനോദ ചാനലാണ് ഫ്‌ളവേഴ്സ് ടി വി. ചാനലിലെ എല്ലാ പരിപാടികളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിരിയും ചിന്തയുമായി എത്തിയ ചക്കപ്പഴമാണ്‌ ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ പരമ്പര. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിലൂടെ അഭിനയ ലോകത്തേക്ക് നിരവധി താരങ്ങളാണ് ചുവടുവെച്ചത്.

ചക്കപ്പഴത്തിലെ പൈങ്കിളി, ശിവൻ ജോഡി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. അർജുനും ശ്രുതി രജനീകാന്തുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ, ഇരുവരും ചേർന്നുള്ള ക്ലാസ്സിക്കൽ നൃത്തം ശ്രദ്ധനേടുകയാണ്. ഏറ്റവും പുതിയ എപ്പിസോഡിലാണ് ഇരുവരും ചേർന്നുള്ള നൃത്തരംഗമുള്ളത്.

ഒരു കുടുംബം പോലെ തന്നെയാണ് ചക്കപ്പഴം ടീം ഷൂട്ടിങ്ങിനു ശേഷവും. മനോഹരമായ കുടുംബ നിമിഷങ്ങൾ നർമം ചാലിച്ച് അവതരിപ്പിക്കുന്ന സിറ്റ്കോം ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളിൽ ഒന്നാണ്. പൈങ്കിളിയും, ഉത്തമനും, ആശയും, കണ്ണനുമെല്ലാം പ്രേക്ഷകരുടെ ഇഷ്ട കഥാപത്രങ്ങളുമാണ്. എപ്പിസോഡിൽ മാത്രം ഒതുങ്ങുന്നതല്ല കഥാപാത്രങ്ങളായി എത്തുന്ന അഭിനേതാക്കളുടെ ആത്മബന്ധവും. 

Read Also: മഞ്ഞിൽ പെട്ട് പോയ നായയ്ക്ക് രക്ഷകരായി ഒരു കുടുംബം; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അശ്വതി ശ്രീകാന്ത്, ശ്രീകുമാർ തുടങ്ങി പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളെ പോലെതന്നെ കുഞ്ഞുണ്ണി, പൈങ്കിളി, കണ്ണൻ, സുമേഷ് എന്നീ കഥാപാത്രങ്ങളും ഇഷ്ടം നേടിക്കഴിഞ്ഞു. ആശ എന്നാണ് അശ്വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആശയുടെ ഭര്‍ത്താവ് ഉത്തമന്‍ എന്ന കഥാപാത്രത്തെ എസ് പി ശ്രീകുമാറും അവതരിപ്പിക്കുന്നു. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍.

Story highlights- shruthi rajanikanth and sivan classical dance

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!