അംഗവൈകല്യത്തെ വകവയ്ക്കാതെ ഒറ്റക്കയ്യിൽ ഉന്തുവണ്ടി വലിയ്ക്കുന്ന മനുഷ്യൻ- വിഡിയോ
ഹൃദയംകവരുന്ന കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഒരേസമയം ഉള്ളുതൊടുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു കാഴ്ച ഇപ്പോഴിതാ ശ്രദ്ധനേടുകയാണ്. നിശ്ചയദാർഢ്യത്തിന്റെയും കരുത്തിന്റെയും നേർകാഴ്ച്ചയാണ് ഈ വിഡിയോയിലുള്ളത്. ചില ആളുകൾക്ക് ജീവിതം ഒരു കഠിനമായ യാഥാർത്ഥ്യമാണ്. വിഡിയോയിൽ ഭിന്നശേഷിക്കാരനായ മനുഷ്യൻ ഒരു കൈകൊണ്ട് വണ്ടി വലിക്കുന്നതിന്റെ കാഴ്ച ഓൺലൈനിൽ വൈറലായിരിക്കുകയാണ്.
ഒരു കാൽ നഷ്ടമായ ഇദ്ദേഹം ഒരുകയ്യിൽ ഉപയോഗിച്ചാണ് ഉന്തുവണ്ടി വലിക്കുന്നത്. പതിനൊന്ന് സെക്കൻഡുകൾ മാത്രമുള്ള വിഡിയോയിൽ അനായാസമായാണ് ഇദ്ദേഹം വണ്ടി വലിക്കുന്നത്. ശരിക്ക് നടക്കാൻ വേണ്ടി മറു കയ്യിൽ ഊന്നുവടി പിടിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ആരെയും ആശ്രയിക്കാതെ ജോലി ചെയ്യുക എന്ന ലക്ഷ്യം സാക്ഷാത്കരിച്ചുകഴിഞ്ഞു. പ്രത്യേക പരിഗണനകൾ ആവശ്യപ്പെടാതെ തൊഴിൽ മികവുകൊണ്ടുതന്നെ താരമാകുകയാണ് ഇദ്ദേഹം.അടുത്തിടെ ഇത്തരത്തിൽ മറ്റൊരു കാഴ്ച്ചയും ശ്രദ്ധനേടിയിരുന്നു. വീൽചെയറിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ഒരു സൊമാറ്റോ ജീവനക്കാരന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്.
जीना है गर कुछ प्रयास तो करना होगा
— Aamir Khan ₚₐᵣₒdy (@AamirKhanfa) January 17, 2023
स्वर्ग देखना है तो खुद को मारना होगाhttps://t.co/PwsFvru9b7 pic.twitter.com/PLzGJd3YdG
ഭിന്നശേഷിക്കാരനായ ഇദ്ദേഹം റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഗ്രൂമിംഗ് ബുൾസ് എന്ന പേജാണ് വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഈ സൊമാറ്റോ ഏജന്റ് വീൽചെയറിൽ ഭക്ഷണം വിതരണം ചെയ്യുന്നത് വിഡിയോയിൽ കാണാം. വീൽചെയർ യഥാർത്ഥത്തിൽ മോട്ടോർ ഘടിപ്പിച്ചതിനാൽ ഗതാഗതം എളുപ്പമാക്കുന്നുണ്ട്.
Story highlights- specially-abled man pulling a cart with one hand