സ്റ്റാർ മാജിക് താരം അഭി മുരളിക്കും ഡയാനും കണ്ണന് മുന്നിൽ വീണ്ടും കല്യാണം- വിഡിയോ

January 20, 2023

സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധനേടിയ താരമാണ് അഭിരാമി മുരളി. മിസ് മലയാളി 2020 വിജയിയായ അഭി നർത്തകിയും, കളരി അഭ്യാസിയും, ബോക്‌സറുമെല്ലാമാണ്. കേരളത്തിന്റെ തനത് ആയോധന കലാരൂപമായ കളരിപ്പയറ്റിന്റെ ചുവടുകളും നൃത്തത്തിന്റെ മാസ്മരികതയും ഒന്നിച്ച് വേദിയിൽ എത്തിച്ചാണ് അഭി മുരളി താരമായത്. പിന്നീട് വേദിയിൽ നിന്നും ഒരിടവേളയെടുത്ത അഭി അടുത്തിടെ വിവാഹിതയായിരുന്നു. ഇപ്പോഴിതാ, കേരള ശൈലിയിൽ ഗുരുവായൂരിൽവെച്ച് വീണ്ടും വിവാഹിതയായിരിക്കുകയാണ് അഭി.

ഡയാൻ എന്നാണ് അഭിയുടെ വിദേശിയായ ഭർത്താവിന്റെ പേര്. യൂറോപ്പിലെ മസഡോണിയയിലാണ് ജീവിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യം പേറുന്ന വേഷവിധാനങ്ങളാണ് അഭിയും ഭർത്താവും വിദേശത്തുനിന്നുള്ള സുഹൃത്തുക്കളും അണിഞ്ഞിരുന്നത്. അഭിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു വിദേശിയെ വിവാഹം കഴിക്കുക എന്നത്. ഒടുവിൽ അഭി കളരി അഭ്യസിക്കുന്ന ഇടത്ത് ചികിത്സയ്ക്ക് വന്ന യൂറോപ്പുകാരനെ വരനാക്കിയിരിക്കുകയാണ് അഭി. രസകരമായ ഈ പ്രണയകഥ സ്റ്റാർ മാജിക്കിൽ ഭർത്താവിനൊപ്പം എത്തിയാണ് അഭി പങ്കുവെച്ചത്.

Read Also: ഗില്ലാട്ടം; ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ 

തന്റെ ഇരട്ട സഹോദരിക്കൊപ്പം ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കളരി അഭ്യസിക്കുന്ന ഡയാൻ അഭിരാമിയെ പരിചയപ്പെട്ടത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നാണ് അഭി തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചത്. അഞ്ചുവർഷം കഴിഞ്ഞേ കല്യാണം കഴിക്കു എന്ന് പറഞ്ഞിരുന്ന ഡയാനെക്കൊണ്ട് അഞ്ചുമാസത്തിൽ കല്യാണം കഴിപ്പിച്ചു എന്നാണ് അഭി പങ്കുവെച്ചത്.

Story highlights- star magic fame abhi murali guruvayoor marriage