കോഴിക്കോടിന്റെ മണ്ണിൽ നവരസം ആടാൻ ‘തൈകൂടം ബ്രിഡ്ജ്’; ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ ഫെബ്രുവരി 9 ന്
കലകളുടെയും സംഗീതത്തിന്റെയും പറുദീസയായ കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.
മലയാള സംഗീത ലോകത്ത് ആവേശം പടർത്തിയ നിരവധി ഗാനങ്ങളുമായാണ് ‘തൈകൂടം ബ്രിഡ്ജ്’ കോഴിക്കോട്ടേക്കെത്തുന്നത്. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ഒരു കൂട്ടം കലാകാരന്മാരും ചേർന്ന് ഒരുക്കിയതാണ് ‘തൈകൂടം ബ്രിഡ്ജ്’ എന്ന ബാൻഡ്. 2013 മുതൽ മലയാള സംഗീത രംഗത്ത് വലിയ ജനപ്രീതി നേടിയിട്ടുള്ള തൈകൂടം ബ്രിഡ്ജിന്റെ റീമിക്സ് ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഫിഷ് റോക്ക്, നവരസം അടക്കമുള്ള ബാൻഡിന്റെ ഒറിജിനൽ ഗാനങ്ങൾ ഇന്ത്യ മുഴുവൻ പ്രശസ്തി നേടിയിട്ടുണ്ട്. ബാൻഡിന്റെ ഫൗണ്ടറും വയലിനിസ്റ്റും പ്രധാന ഗായകനുമായ ഗോവിന്ദ് വസന്ത ’96’ അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രശസ്തനായ സംഗീത സംവിധായകനാണ്. വലിയ ആവേശത്തോടെയാണ് തൈകൂടം ബ്രിഡ്ജിനെ വരവേൽക്കാനായി കോഴിക്കോട് കാത്തിരിക്കുന്നത്.
അതേ സമയം കോഴിക്കോട് നടക്കുന്ന ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സിൽ’ അവിയലും തൈകൂടം ബ്രിഡ്ജും ഗൗരി ലക്ഷ്മിയും ജോബ് കുര്യനും സംഗീതത്തിന്റെ ആവേശ ലഹരി പടർത്തുമെന്ന് ഉറപ്പാണ്. പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story Highlights: Thaikkudam bridge will perform at calicut