ഒഴുക്കോടെ വായിക്കും, ഏഴുഭാഷകളിൽ 100 ​​വരെ എണ്ണും- ഈ മൂന്നുവയസുകാരൻ ആള് ചില്ലറക്കാരനല്ല!

January 25, 2023

വെറും മൂന്ന് വയസ്സുള്ളപ്പോൾ ഒന്നിലധികം ഭാഷകളിൽ നന്നായി വായിക്കാനും നൂറ് വരെ എണ്ണാനും കഴിയുന്നത് അപൂർവമാണ്. അവ നിർബന്ധമുള്ള കാര്യവുമല്ല. സംസാരിക്കാൻ പോലും പല കുട്ടികളും പഠിച്ചുവരുന്നതേ ഉണ്ടാകു. എന്നാൽ യുകെയിലെ ഒരു മൂന്നുവയസുകാരന് ഇവയൊക്കെ നിസ്സാരമാണ്. സോമർസെറ്റിൽ നിന്നുള്ള ഒരു കുട്ടി മൂന്നാം വയസ്സിൽ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മെൻസ അംഗമായി മാറിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ഉയർന്ന IQ സൊസൈറ്റിയാണ് മെൻസ. ഒരു സൂപ്പർവൈസ്ഡ് IQ അല്ലെങ്കിൽ മറ്റ് അംഗീകൃത ഇന്റലിജൻസ് ടെസ്റ്റ് എന്നിവയിൽ 98-ാമത്തെ പെർസെൻറ്റൈലോ അതിൽ കൂടുതലോ സ്കോർ ചെയ്യുന്ന ആളുകൾക്കായി ഇത് പ്രവർത്തിക്കുന്നു.

ലിറ്റിൽ ടെഡി ഹോബ്‌സ്‌ എന്നാണ് കുട്ടിയുടെ പേര്. മൂന്ന് വർഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോൾ ഇന്റലിജന്റ് ‘എലൈറ്റ്’ എന്ന പ്രത്യേക സംഘടനയിലേക്ക് ഹോബ്സിന് പ്രവേശനം ലഭിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാൻഡറിൻ, വെൽഷ്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ എന്നിവയുൾപ്പെടെ ആറ് പ്രാദേശിക ഇതര ഭാഷകളിൽ ഹോബ്സിന് നന്നായി വായിക്കാനും 100 വരെ എണ്ണാനും കഴിയുമെന്നതാണ് ഇതിന് കാരണം. ഈ മൂന്ന് വയസ്സുകാരൻ രണ്ട് വയസ്സ് മുതൽ സ്വയം വായിക്കാൻ പഠിച്ചു. ഇപ്പോൾ ഹാരി പോട്ടർ പുസ്തകങ്ങളും മറ്റ് എഴുത്തുകാരുടെ പുസ്തകങ്ങളും വായിക്കാൻ ഈ കുഞ്ഞിന് കഴിവുണ്ട്.

മാതാപിതാക്കളായ ബെത്തും വിൽ ഹോബ്‌സും ഇപ്പോൾ മകനെ കുറിച്ച് അഭിമാനിക്കുകയാണ്. എന്നാൽ കുറച്ചു നാളുകൾക്ക് മുമ്പ് അവന്റെ കഴിവുകളെ കുറിച്ച് അവർക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി തന്റെ മാതാപിതാക്കളെ ഹോബ്സ് IQ ടെസ്റ്റ് വിജയിച്ച് അമ്പരപ്പിക്കുകയായിരുന്നു.

‘ഞങ്ങൾ ഒരു ഐക്യു ടെസ്റ്റ് നടത്തി, അവിടെ ആ കുഞ്ഞിനോട് ഒരു മണിക്കൂറോളം ഒരു സ്ത്രീയുമായി ഇരുന്ന് കുറച്ച് പസിലുകൾ ചെയ്യാൻ പോകുന്നുവെന്ന് ഞങ്ങൾ അവനോട് പറഞ്ഞു. അവൻ അത് പൂർത്തിയാക്കിയ ശേഷം,മെൻസയുടെ ചൈൽഡ് അഡ്വൈസർ അവൻ യോഗ്യനാണെന്ന് അവർ ഞങ്ങളോട് പറഞ്ഞു” – മാതാപിതാക്കൾ പറയുന്നു.

Read Also: “അവഗണനകൾ അനുഭവിച്ച് തന്നെയാണ് ഞാനും സിനിമ താരമായത്..”; 24 ന്യൂസ് ‘ഹാപ്പി ടു മീറ്റ് യു’വിൽ അതിഥിയായി ആൽഫി പഞ്ഞിക്കാരൻ

യുകെയിലെ മെൻസയിൽ അംഗത്വമെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഈ മിടുക്കൻ. ഏറ്റവും രസകരം, കുട്ടിക്ക് ഇത്തരം കഴിവുകൾ എങ്ങനെയുണ്ടായി എന്നതിൽ മാതാപിതാക്കൾക്ക് വ്യക്തത ഇല്ല എന്നതാണ്. ചില കുട്ടികളെ എല്ലാ കാര്യങ്ങളും പറഞ്ഞുപഠിപ്പിച്ചുകൊടുക്കാറുണ്ട്. എന്നാൽ, ഹോബ്‌സ്‌ ജനിതകപരമായ കഴിവുകളുള്ള കുട്ടിയാണ്.

Story highlights- Three-year-old boy reads fluently

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!