പ്രമേഹം അറിഞ്ഞ് പരിഹരിക്കാം..
ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് പ്രമേഹം. പ്രായ ഭേദമന്യേ പ്രമേഹം കണ്ടുവരുമ്പോൾ അത് തടയുന്നതിന് ചില എളുപ്പമാർഗങ്ങൾ പരീക്ഷിക്കാം. എന്നാൽ അതിന് മുൻപായി പ്രമേഹം എന്താണെന്ന് മനസിലാക്കണം.
എന്താണ് പ്രമേഹം?
ശരീരത്തിൽ ഇന്‍സുലിന്റെ ഉത്പാദനത്തിലുള്ള കുറവ് മൂലമോ ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവ് മൂലമോ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതാണ് പ്രമേഹം എന്ന അവസ്ഥ.
പ്രമേഹം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ..
ഭക്ഷണ ക്രമീകരണമാണ് പ്രമേഹത്തെ അകറ്റി നിർത്തുന്നതിനായി ശ്രദ്ദിക്കേണ്ട ഏറ്റവും പ്രധാന മാർഗം. എന്നാൽ ചിലരിൽ പാരമ്പര്യമായും, ചിലരിൽ മറ്റ് മരുന്നുകളുടെയും മറ്റും സൈഡ് ഇഫക്ടായും പ്രമേഹം കടന്നുകൂടാറുണ്ട്. ചിലരിൽ ഗർഭാവസ്ഥയിൽ ഇരിക്കുമ്പോൾ മാത്രം പ്രമേഹം കണ്ടുവരാറുണ്ട്. എന്നാൽ ഇവയൊക്കെ ഒരുപരിധി വരെ അകറ്റിനിർത്താൻ ചില എളുപ്പമാർഗങ്ങൾ പരീക്ഷിക്കാം…
പ്രമേഹം മൂന്ന് തരം…
- ടൈപ്പ് 1 പ്രമേഹം
- ടൈപ്പ് 2 പ്രമേഹം
- ഗർഭകാലത്ത് കണ്ടുവരുന്ന പ്രമേഹം
പ്രമേഹത്തെ അകറ്റി നിർത്താൻ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ…
പ്രമേഹത്തെ അകറ്റി നിർത്താൻ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക എന്നതാണ്. കലോറി കുറഞ്ഞ ഭക്ഷണം കഴിച്ച് ഏഴു ദിവസത്തിനുള്ളിൽ തന്നെ കരളിലെ കൊഴുപ്പ് കുറയുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി സാധാരണ നിലയിൽ എത്തുകയും ചെയ്യും. എന്നാൽ ഇത് ടൈപ്പ് 2 പ്രമേഹത്തിനാണ് ഫലപ്രദം.
പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ..
ദാഹം കൂടുക, വിശപ്പ് കൂടുക, ഭാരം കുറയുക, ഇടവിട്ട് മൂത്രമൊഴിയ്ക്കാൻ തോന്നുക എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
Story highlights- types of diabetes