സൈക്കിൾ ചവിട്ടുന്നതിനൊപ്പം നൃത്തവും- അമ്പരപ്പിച്ച് ഒരു നർത്തകി; വിഡിയോ

January 12, 2023

കലയെ ഉപാസിക്കുന്ന ഒട്ടേറെ ആളുകൾ സമൂഹത്തിലുണ്ട്. ജന്മസിദ്ധമായ കഴിവുകളിൽ തനതായ എന്തെങ്കിലും വ്യത്യസ്തത വരുത്താൻ ഇവർ ശ്രമിക്കാറുണ്ട്. അങ്ങനെയൊരു കലാകാരിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സൈക്കിൾ ചവിട്ടികൊണ്ട് നൃത്തം ചെയ്യുകയാണ് ഒരു യുവതി.

ഇപ്പോൾ വൈറലായ വിഡിയോ ബുഷ്‌റ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടതാണ്. വിഡിയോയിൽ ബുഷ്റ എംബ്രോയ്ഡറി കുർത്ത അണിഞ്ഞിരുന്നത് കാണാം.. അവൾ സൈക്കിൾ ചവിട്ടി അൽക യാഗ്നിക്കിന്റെ ജനപ്രിയ ഗാനമായ ആപ് കാ ആനയ്ക്ക് നൃത്തം ചെയ്യുകയാണ്. സൈക്കിൾ ചവിട്ടികൊണ്ട് കൈകൊണ്ട് ചുവടുകൾ വയ്ക്കുകയാണ് ഇവർ.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ വിഡിയോ 5.1 ദശലക്ഷം വ്യൂസ് നേടി. എന്നാൽ, വാഹനത്തിൽ കൈവിട്ടില്ല ഈ പ്രകടനത്തിന് വിമർശിക്കുന്നവരുമുണ്ട്. അതേസമയം, വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിയ ആളുകളിൽ മുന്പന്തിയിലുണ്ട് ജൈനിൽ മേത്ത എന്ന യുവാവ്. 22 കാരനായ ജൈനിൽ മേത്ത എന്ന കൊറിയോഗ്രാഫർ സ്കർട്ടണിഞ്ഞ് ന്യൂയോർക്കിലെ തെരുവുകളിൽ നൃത്തം ചെയ്യുന്നത് ശ്രദ്ധനേടിയിരുന്നു.

Read also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

ഒരു കലാകുടുംബത്തിൽ നിന്നുമാണ് ജൈനിൽ താരമാകുന്നത്. ജൈനിൽ മേത്തയുടെ മുത്തച്ഛനാണ് നൃത്തം ഒരു കരിയർ ആയി തുടരാൻ നിർദ്ദേശിച്ചത്. ചെറുപ്പം തൊട്ട് തന്നെ സ്കർട്ട് അണിഞ്ഞ് നൃത്തം ചെയ്യണം എന്ന ഒരു മോഹം ഇദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. 

Story highlights- woman dancing to the popular song while riding a bicycle