വിവാഹ വേഷത്തിന് പുറമെ കോട്ടും സ്റ്റെതസ്കോപ്പും അണിഞ്ഞ് പരീക്ഷയ്‌ക്കെത്തി വധു- വിഡിയോ
ഇന്ത്യൻ വിവാഹങ്ങൾ ഇപ്പോൾ ആഘോഷങ്ങളുടെ മേളമാണ്. വധുവും വരനും വിവാഹവേദിയിലേക്ക് എത്തുന്നത് അത്രയധികം ഗ്രാൻഡ് എൻട്രിയോടെയാണ്. എന്നാൽ, കേരളത്തിൽ നിന്നൊരു വധു വിവാഹവേഷത്തിൽ പരീക്ഷ ഹാളിലേക്ക് വേറിട്ട എൻട്രി നടത്തിയിരിക്കുകയാണ്. വൈറ്റ് ലാബ് കോട്ട് ധരിച്ച് സ്റ്റെതസ്കോപ്പുമായി പ്രാക്ടിക്കൽ പരീക്ഷ എഴുതുന്ന കേരള വധുവിന്റെ വിഡിയോ വൈറലാകുകയാണ്. വിവാഹദിനത്തിൽ പരീക്ഷ എഴുതാനുള്ള പെൺകുട്ടിയുടെ തീരുമാനം വളരെയധികം ശ്രദ്ധയും അഭിനന്ദനവും നേടുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നുണ്ട്. ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ വിദ്യാർത്ഥിനിയാണ് വധുവായ ശ്രീലക്ഷ്മി അനിൽ. പരീക്ഷാ തീയതിയും വിവാഹ തീയതിയും ഒരേപോലെ എത്തിയതിനാൽ വിവാഹ വസ്ത്രത്തിൽ കോളേജിൽ എത്തുകയും പരമ്പരാഗത വേഷത്തിന് പുറമെ ലാബ് കോട്ട് അണിഞ്ഞ് പരീക്ഷ എഴുതുന്നതും കാണാം. സഹപാഠികൾ ലാബ് കോട്ട് അണിയാൻ വധുവിനെ സഹായിക്കുന്നതും സാരി ഉടയാതെ സൂക്ഷിക്കുന്നതും വിഡിയോയിൽ കാണാം.
Read Also: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ
അടുത്തിടെ കനത്ത ട്രാഫിക് ഒഴിവാക്കാൻ ഒരു വധു വിവാഹ വേഷത്തിൽ മെട്രോയിൽ യാത്ര ചെയ്തത് കൗതുകം സൃഷ്ടിച്ചിരുന്നു. ബാംഗ്ളൂർ നിന്നുള്ള വധു കനത്ത ട്രാഫിക് ഒഴിവാക്കാൻ മെട്രോയിലാണ് വിവാഹസ്ഥലത്തേക്ക് എത്തിയത്. ഫോറെവർ ബെംഗളൂരു എന്ന പേജാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. വിഡിയോയി മനോഹരമായ സാരി ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞ ഒരു വധു ബെംഗളൂരുവിൽ മെട്രോയിൽ കയറുന്നത് കാണാം. അവൾക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് അവർ അങ്ങനെ യാത്ര ചെയ്തത്. യഥാർത്ഥത്തിൽ, വധു തന്റെ കാറിൽ വിവാഹസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ ഒരു ട്രാഫിക്കിൽ കുടുങ്ങിയിരുന്നു. അതിനാൽ, കാർ യാത്ര ഉപേക്ഷിച്ച് മുഹൂർത്ത സമയത്തിന് മുമ്പ് വേദിയിലെത്താൻ മെട്രോ തെരഞ്ഞെടുത്തു.
Story highlights- A Kerala bride attended her practical exam on her wedding day