ആൺ ശബ്ദത്തിലും പെൺ ശബ്ദത്തിലും അനായാസമായി പാടി ഒരു കലാകാരി- വൈറൽ വിഡിയോ
ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ ഫ്ളവേഴ്സ് കോമഡി ഉത്സവം മുഖം മിനുക്കി വീണ്ടും എത്തിയപ്പോഴും ആളുകൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഈ വേദിയിലൂടെ അതുല്യ കലാകാരന്മാർ ഒട്ടേറെപ്പേരാണ് ശ്രദ്ധനേടിയതും. ഇപ്പോഴിതാ, വേറിട്ട ശബ്ദത്തിലൂടെ വിസ്മയം തീർക്കുകയാണ് ഒരു യുവതി.
ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന അനു ആൺ- പെൺ ശബ്ദങ്ങളിൽ പാടും എന്നതാണ് പ്രത്യേകത. മിമിക്രി ചെയ്യുന്ന ആളുകൾ ഉള്ള കുടുംബത്തിലെ അംഗമാണ് അനു. അതിനാൽ തന്നെ വേറിട്ട എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ആഗ്രഹവും. അങ്ങനെയാണ് അനു ഇരുശബ്ദങ്ങളിൽ പാടിയത്. വിഡിയോ വൈറലായതോടെ ഈ വേറിട്ട കലാകാരിയെ ആളുകൾ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോമഡി ഉത്സവ വേദിയിലേക്കും ഇങ്ങനെയാണ് എത്തിയത്.
മിഥുന് രമേഷ് അവതാരകനായിട്ടെത്തുന്ന ഷോ അവശ കലാകാരന്മാരെ സഹായിക്കുന്നതിൽ മുന്‍പന്തിയിലുണ്ട്. വൈറല്‍ വീഡിയോകളിലൂടെ ശ്രദ്ധേയരായവരെ പരിപാടിയില്‍ എത്തിച്ചതോടെ കോമഡി ഉത്സവം ജനകീയമായി മാറി. ഈ വരവിലും കെട്ടിലും മട്ടിലും കൂടുതൽ വൈവിധ്യമുണ്ട്.
Read also:പേര് ബോബി, പ്രായം 30, സൗഹൃദം പൂച്ചകളുമായി; ഇത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ-വിഡിയോ
അഭിനേതാവ്, ഡബ്ബിംഗ് ആര്‍ടിസ്റ്റ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചതിന് ശേഷമായിരുന്നു മിഥുന് രമേഷ് കോമഡി ഉത്സവത്തിൽ അവതാരകനായെത്തിയത്. അവതരണത്തില്‍ വേറിട്ട ശൈലിയായിരുന്നു താരം സ്വീകരിച്ചത്. ചരിത്രത്തിലാദ്യമായി ഒരു അവതാരകന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയതും മിഥുന്റെ പേരിലായിരുന്നു.
Story highlights- Artist who sings effortlessly in both male and female voices