ഡിജിപിയായ അച്ഛനെ സല്യൂട്ട് ചെയ്ത് ഐപിഎസ് ഓഫീസർ പദവി സ്വീകരിച്ച് മകൾ- ഹൃദ്യ വിഡിയോ

February 15, 2023

ഒരു രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം മക്കളുടെ വിജയമാണ് അവരുടെ ആത്യന്തികമായ ലക്ഷ്യം. ജീവിതത്തിന്റെ ഒരു ഭാഗം തന്നെ മക്കളുടെ അധ്യാപനത്തിനും സുരക്ഷയ്ക്കുമായി മാറ്റിവയ്ക്കുമ്പോൾ മാതാപിതാക്കൾക്ക് മക്കൾ നൽകേണ്ടതും ശോഭിതമായ ഒരു വിജയവുമാണ്. അച്ഛന്റെ പാത പിന്തുടരുന്ന മക്കൾ എത്രത്തോളം അഭിമാനം അവർക്ക് പകരും എന്നതിൽ സംശയമില്ല. ഇപ്പോഴിതാ, അസമിലെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ജിപി സിങ്ങിന്റെ മകൾ ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയപ്പോഴുള്ള കാഴ്ച സമൂഹമാധ്യമങ്ങളിൽ ആവേശം പകരുകയാണ്.

മകൾ ഐശ്വര്യ തന്നെ സല്യൂട്ട് ചെയ്യുന്നതിന്റെ വിഡിയോ സിംഗ് ട്വിറ്ററിൽ പങ്കുവച്ചു. അച്ഛനും മകളും ഔദ്യോഗിക യൂണിഫോം ധരിച്ചിരിക്കുന്നതായി വിഡിയോയിൽ കാണാം. ‘വാക്കുകൾ എന്നെ പരാജയപ്പെടുത്തുന്നു. ഇന്ന് ഔദ്യോഗിക ചുമതലയേൽക്കുന്ന മകൾ ഐശ്വര്യയിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു’- അദ്ദേഹം കുറിക്കുന്നു.

Read Also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

വിഡിയോ ഒട്ടേറേ ആളുകളുടെ അഭിനന്ദനം ഏറ്റുവാങ്ങി. ഐശ്വര്യയുടെ അവിശ്വസനീയമായ നേട്ടത്തിന് ആളുകൾ അഭിനന്ദനം അറിയിച്ചു. ഇത്തരമൊരു വിലപ്പെട്ട നിമിഷം പങ്കുവെച്ചതിന് നിരവധി പേർ സിംഗിന് നന്ദി പറഞ്ഞു. “അച്ഛനും മകൾക്കും എത്ര അഭിമാനകരമായ ദിനം! അഭിനന്ദനങ്ങൾ സർ!!” ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. ” എന്തൊരു മധുര നിമിഷമാണ് സർ. കുടുംബത്തിന്, പ്രത്യേകിച്ച് ഐശ്വര്യയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! മറ്റൊരാൾ കുറിക്കുന്നു.

Story highlights- Assam DGP receives salute from daughter as she becomes IPS officer