നാവിന്റെ സർജറിക്ക് ശേഷം കൊച്ചുമകളുടെ മത്സരവേദിയിൽ ആത്മവിശ്വാസത്തോടെ പാട്ടുപാടി ഭാവയാമിയുടെ മുത്തശ്ശി -വിഡിയോ

February 16, 2023

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3 വേദിയിലെ കുറുമ്പിയാണ് ഭാവയാമി. രസകരമായ സംഭാഷണങ്ങളിലൂടെ ആളുകളെ കയ്യിലെടുക്കുന്ന ഈ മിടുക്കി പാട്ടിലും മുൻപന്തിയിലാണ്. ഭാവയാമി വേദിയിലേക്ക് എത്തുമ്പോൾ തന്നെ വിധികർത്താക്കൾ തയ്യറായിരിക്കുന്നത് പാട്ട് പാടുന്നവരെയും അതിനുശേഷവുമുള്ള ‘ അയ്യേ, പറ്റിച്ചേ..’ എന്നുള്ള രസകരമായ കുറുമ്പിനാണ്.

ഇപ്പോഴിതാ, ഭാവയാമിക്കൊപ്പം പാട്ടുവേദിയിൽ എത്തിയിരിക്കുകയാണ് അച്ഛമ്മ. ഭാവയാമിയുടെ അമ്മയും വേദിയിൽ എത്തിയിരുന്നു. അമ്മ ഒരു പാട്ട് പാടിയതിന് പിന്നാലെ, അച്ഛമ്മ എത്തിയിട്ടുണ്ടെന്ന് ഭാവയാമി അറിയിക്കുകയായിരുന്നു. ‘അമ്മ പഴയ നല്ലൊരു ഗായികയായിരുന്നു എന്നും, നാവിനൊരു സർജറി ചെയ്യേണ്ടി വന്നതോടെ സംസാരിക്കാൻ പോലും ആത്മവിശ്വാസമില്ലാതെയായി പോയി എന്നും ഭാവയാമിയുടെ ‘അമ്മ പറയുന്നു.

കൊച്ചുമകളായ ഭാവയാമിക്കായി പാട്ടുകൾ പാടിയാണ് അച്ഛമ്മ സംഗീതത്തിലേക്ക് മടങ്ങിയെത്തിയത്. എല്ലാവരുടെയും നിർബന്ധത്തെ തുടർന്ന് വേദിയിലും അച്ഛമ്മ ഒരു ഗാനം ആലപിച്ചു. സത്യം ശിവം സുന്ദരം എന്ന ഗാനമാണ് ആലപിച്ചത്. അതിമനോഹരമായ ആലാപനത്തിന് ശേഷം സ്നേഹചുംബനം നൽകിയാണ് വിധികർത്താക്കളിൽ ഒരാളായ ബിന്നി കൃഷ്ണകുമാർ അച്ഛമ്മയെ മടക്കിയയച്ചത്.

Read Also: പേര് ബോബി, പ്രായം 30, സൗഹൃദം പൂച്ചകളുമായി; ഇത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ-വിഡിയോ

മലയാളികൾക്ക് പാട്ടിന്റെ വസന്തകാലം സമ്മാനിച്ച പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. മൂന്നു സീസണുകളിലായി മികവുറ്റ ഗായകരെ മലയാളത്തിന് സമ്മാനിച്ച് ഈ പരിപാടി വലിയ സ്വീകാര്യതയോടെ മുന്നേറുകയാണ്. ഇപ്പോഴിതാ, മൂന്നാം സീസണിൽ കുറുമ്പിന്റെ കുരുന്നുകളാണ് എത്തിയിരിക്കുന്നത്. രസകരമായ സംസാരങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്ന ഈ മിടുക്കന്മാരെയും മിടുക്കികളെയും ആളുകൾ നെഞ്ചിലേറ്റിയും കഴിഞ്ഞു.

Story highlights- bhavayami’s grand mother entry