ചരിത്രം ഒരുക്കാൻ വമ്പൻ ഓഡിയോ ലോഞ്ചുമായി മാത്യു തോമസ്, മാളവിക മോഹനൻ ചിത്രം ‘ക്രിസ്റ്റി’

മാത്യു തോമസ്, മാളവിക മോഹനൻ ചിത്രം ക്രിസ്റ്റിയുടെ ഓഡിയോ ലോഞ്ച് ഫെബ്രവരി 14 ന് വൈകിട്ട് 6:30 ന് തിരുവനന്തപുരം ലുലു മാളിൽ വെച്ച് നടക്കും. ഇതേ തുടർന്ന് തൈകുടം ബ്രിഡ്ജ് അവതരിപ്പിക്കുന്ന കൺസർട്ടും വേദിയിൽ അരങ്ങേറും. എല്ലാവർക്കും സൗജന്യ പ്രവേശനം.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ടു വിഡിയോ സോങ്ങുകളും ട്രെയിലറും മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഭീഷ്മപർവം, പ്രേമം, ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായഗ്രഹകൻ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി 17 ന് പ്രദർശനത്തിനെത്തുന്നു. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് – ഹുവൈസ് മാക്സോ.
Read More: ഖേലോ ഇന്ത്യയിൽ 5 സ്വർണ്ണവും രണ്ടു വെള്ളിയും നേടി നടൻ മാധവന്റെ മകൻ
അതേ സമയം കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ക്രിസ്റ്റിയുടെ ട്രെയ്ലർ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ട്രെയ്ലർ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 34 ലക്ഷത്തോളം ആളുകളാണ് ഇപ്പോൾ ട്രെയ്ലർ കണ്ടിരിക്കുന്നത്. അതിന് മുൻപ് പുറത്തു വന്ന ചിത്രത്തിന്റെ ആദ്യ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് “പാൽമണം തൂകുന്ന രാതെന്നൽ..” എന്ന ഗാനം റിലീസ് ചെയ്തത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറിന്റെ വരികൾ കപിൽ കപിലൻ, കീർത്തന വൈദ്യനാഥൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
Story Highlights: Christy audio launch