“പാൽമണം തൂകുന്ന രാതെന്നൽ..”; ക്രിസ്റ്റിയിലെ ആദ്യ ഗാനം റിലീസ് ചെയ്‌തു

February 1, 2023

റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമ്മിച്ച് മാത്യു തോമസ്, മാളവിക മോഹനൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്രിസ്റ്റി’ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് “പാൽമണം തൂകുന്ന രാതെന്നൽ..” എന്ന ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറിന്റെ വരികൾ കപിൽ കപിലൻ, കീർത്തന വൈദ്യനാഥൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ക്രിസ്റ്റി സംവിധാനം ചെയ്‌തിരിക്കുന്നത്‌. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്നാണ്.

ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള മാളവിക മോഹന്റെ തിരിച്ചുവരവിന് കൂടി ക്രിസ്റ്റി കാരണമാവുന്നു.ഭീഷ്മ പർവം പ്രേമം, ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രാഹകൻ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ്, മഞ്ജു പത്രോസ്, ഊർമിള കൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Read More: സംഗീത മാമാങ്കത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കാൻ ഇനി ഒൻപതുനാളുകൾ മാത്രം..

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ 17 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് – ഹുവൈസ് മാക്സോ.

Story Highlights: Christy movie first song released