“പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ..”; ആടിയും പാടിയും പാട്ടുവേദിയുടെ മനസ്സ് കവർന്ന് ദേവനന്ദക്കുട്ടി

February 8, 2023

ഹൃദ്യമായ ഒട്ടേറെ നിമിഷങ്ങളാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിൽ വേദിയിൽ അരങ്ങേറുന്നത്. അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് ഈ സീസണിലും വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

ഇപ്പോൾ കുഞ്ഞു ഗായികയായ ദേവനന്ദയുടെ ഒരു പ്രകടനമാണ് വേദിയുടെ മനസ്സ് കവരുന്നത്. ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിലെ “പ്രണയമണിതൂവല്‍ പൊഴിയും പവിഴമഴ ..” എന്ന ഗാനമാണ് ദേവൂട്ടി വേദിയിൽ ആലപിച്ചത്. അതിമനോഹരമായി ഈ ഗാനം ആലപിച്ച് വിധികർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ കൊച്ചു ഗായിക. കൈതപ്രം വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗറാണ്. സുജാതയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read More: ഇനി കാത്തിരിപ്പില്ല; ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിന് ഒരു നാൾ കൂടി മാത്രം, സംഗീതജ്ഞരെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്

നേരത്തെയും ദേവൂട്ടി വിധികർത്താക്കളുടെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. ദേവുഡു പൊടിസംഗതികളുടെ രാജ്ഞിയാണെന്നാണ് ഗായിക ബിന്നി കൃഷ്‌ണകുമാർ മറ്റൊരു എപ്പിസോഡിൽ അഭിപ്രായപ്പെട്ടത്. അതിമനോഹരമായാണ് കുഞ്ഞു ഗായിക സംഗതികൾ ആലപിക്കുന്നതെന്നാണ് ഗായിക ബിന്നി പറയുന്നത്. മറ്റ് വിധികർത്താക്കളും മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്.

Story Highlights: Devananda impressive performance