ഒരു അച്ഛന്റെ സ്വപ്ന സാക്ഷാത്കാരം; മകൾക്കൊപ്പം വിവാഹവേദിയിൽ മനോഹര നൃത്തവുമായി അച്ഛൻ- വിഡിയോ

February 17, 2023

അച്ഛൻ- മകൾ ബന്ധം എപ്പോഴും വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. മകളുടെ സന്തോഷങ്ങൾ ഇരട്ടിയാക്കാൻ ശ്രമിക്കാത്ത ഒരു അച്ഛനുമുണ്ടാകില്ല. അങ്ങനെയൊരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മകളുടെ വിവാഹവേദിയിൽ താരമായിരിക്കുകയാണ് അച്ഛൻ. 

ഇപ്പോൾ വൈറലായ വിഡിയോയിൽ, അച്ഛനും മകളും തങ്ങളുടെ കിടിലൻ പ്രകടനത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നത് കാണാം. ഇരുവരും ഒരു ചുവടും തെറ്റിക്കാതെ പരസ്പരം മനോഹരമായി പിന്തുണ നൽകി ചുവടുവയ്ക്കുകയാണ്. വിഡിയോയിലുള്ള പെൺകുട്ടി രുചിക ബൻസാൽ ആണ്. പിതാവ് ദീപക് ബൻസാലിനൊപ്പമാണ് യുവതി ചുവടുവയ്ക്കുന്നത്.

വളരെ ഹൃദ്യമായി അങ്ങേയറ്റം സന്തോഷത്തോടെയാണ് ഈ അച്ഛനും മകളും ചുവടുവയ്ക്കുന്നത്. അതേസമയം, ഏതാനും നാളുകൾക്ക് മുൻപ്, മകളുടെ വിവാഹവേദിയിൽ ചെറുപ്പക്കാരെപോലും അമ്പരപ്പിച്ച് ചുവടുവയ്ക്കുന്ന ഒരു അച്ഛൻ താരമായി മാറിയിരുന്നു.

പുഷ്പ എന്ന സിനിമയിൽ നിന്നുള്ള ഹിറ്റ് ഗാനത്തിന് വധുവിന്റെ അച്ഛൻ നൃത്തം ചെയ്ത വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ അച്ഛന്റെ അതിമനോഹരമായ ചുവടുകളെക്കുറിച്ച് പറയാതിരിക്കാനാകില്ല..അനുഷ വെഡ്ഡിംഗ് കൊറിയോഗ്രാഫി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ 4 ലക്ഷത്തിലധികം ആളുകൾ കണ്ടു.

Read Also: പേര് ബോബി, പ്രായം 30, സൗഹൃദം പൂച്ചകളുമായി; ഇത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ-വിഡിയോ

വൈറലായ വിഡിയോയിൽ, സാമന്ത റൂത്ത് പ്രഭുവും അല്ലു അർജുനും ചേർന്ന് ചുവടുവെച്ചിരിക്കുന്ന ഗാനത്തിന് വധുവിന്റെ പിതാവ് ആവേശം കൊള്ളുന്ന ചുവടുകൾ പകർത്തുന്നത് കാണാം. നൃത്തവേദിയിൽ വേറെയും ആളുകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഊർജവുമായി പൊരുത്തപ്പെടാൻ ആരുമുണ്ടായിരുന്നില്ല. ആളുകൾ ആർപ്പുവിളികളോടെയാണ് അച്ഛന്റെ ചുവടുകൾ ഏറ്റെടുത്തത്.

Story highlights- Father-daughter duo dances to Uff Teri Adaa at a wedding function