തുർക്കിയിൽ നിന്നും രക്ഷപ്പെടുത്തിയ പെൺകുട്ടിക്കൊപ്പം ഇന്ത്യൻ സൈനിക ഡോക്ടർ- ലോകമേറ്റെടുത്ത ചിത്രം

February 15, 2023

ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ നിന്നും സിറിയയിൽ നിന്നും തികച്ചും ഹൃദയഭേദകമായ ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്. വിനാശകരമായ കാഴ്ചകൾക്കിടയിൽ , നമുക്ക് പ്രതീക്ഷ നൽകുന്ന ദൃശ്യങ്ങളും ഉണ്ട്. ഇൻറർനെറ്റിൽ പ്രചരിക്കുന്ന ഒരു ചിത്രം ഇന്ത്യൻ ആർമി ഡോക്ടർ ബീന തിവാരിയുടേതാണ്. ഭൂകമ്പത്തിൽ അപകടം പറ്റിയവരെ ചികിത്സിക്കുന്നതിനായി അവർ ഇപ്പോൾ ഇന്ത്യൻ ആർമിയുടെ തുർക്കി ആശുപത്രിയിലാണുള്ളത്.

അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെട്ട ഒരു കൊച്ചു പെൺകുട്ടിക്കൊപ്പമുള്ള ബീനയുടെ ചിത്രം വൈറലായിരിക്കുകയാണ് ഇപ്പോൾ. ബിസിനസുകാരൻ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ ആകർഷിച്ച ചിത്രത്തിന് മനോഹരമായ ഒരു അടിക്കുറുപ്പുമാണ് അദ്ദേഹം നൽകിയത്. ‘ഇതായിരിക്കണം ഇന്ത്യയുടെ ആഗോള പ്രതിച്ഛായ’ എന്നാണ് അദ്ദേഹം കുറിച്ചത്.

സൈനിക ആശുപത്രിയിൽ ഡോക്ടർ ബീന തിവാരി രക്ഷപ്പെട്ട കൊച്ചു പെൺകുട്ടിയോടൊപ്പം നിൽക്കുന്നത് ചിത്രത്തിൽ കാണാം. “ഇസ്കെൻഡറുണിൽ ഇന്ത്യൻ സൈന്യം തുറന്ന ആശുപത്രിയിൽ രക്ഷപ്പെടുത്തിയ പെൺകുട്ടിയുമായി മേജർ ബീന തിവാരി. ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നാണ് നമുക്കുള്ളത്. രക്ഷാപ്രവർത്തനത്തിലും സമാധാന പരിപാലന പ്രവർത്തനങ്ങളിലും പതിറ്റാണ്ടുകളുടെ അനുഭവപരിചയമുണ്ട്. ഇത് ഇന്ത്യയുടെ ആഗോള പ്രതിച്ഛായയാകാം. #തുർക്കി ഭൂകമ്പം’- അദ്ദേഹം കുറിക്കുന്നു.

Read Also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

അതേസമയം, ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഇപ്പോഴും മാറ്റമില്ല. ഒരാഴ്ചയിലേറെയായി തുടരുന്ന ഭൂചലനത്തിൽ മരണസംഖ്യ 40,000 കടന്നു.

Story highlights- Indian army doctor with rescued girl in Turkey