‘ഞാൻ ചെയ്യുന്നതെല്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും അമ്മയിലാണ്’- ഓർമ്മകുറിപ്പുമായി ജാൻവി കപൂർ

February 21, 2023

ഇന്ത്യൻ സിനിമയിൽ ഒരു ഇതിഹാസം തന്നെയായിരുന്നു ശ്രീദേവി കപൂർ. കാരണം തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ എത്തി ലേഡി സൂപ്പർസ്റ്റാർ പദവി സ്വന്തമാക്കിയ ഏക നടിയാണ് ശ്രീദേവി. വിവാദങ്ങൾ നിറഞ്ഞ ജീവിതവും അഭ്യൂഹങ്ങൾ നിറഞ്ഞ മരണവും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ, അമ്മയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ജാൻവി കപൂർ.

തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടി കുറിക്കുന്നതിങ്ങനെ; “ഞാൻ ചെയ്യുന്നതെല്ലാം അമ്മയെ അഭിമാനിപ്പിക്കുന്നുവെന്ന് ഞാൻ ഉറപ്പാക്കാൻ ശ്രമിക്കുന്നു. ഞാൻ പോകുന്നിടത്തെല്ലാം, ഞാൻ ചെയ്യുന്നതെല്ലാം അത് ആരംഭിക്കുന്നതും അവസാനിക്കുന്നതും അമ്മയിലാണ്’- ജാൻവി കപൂർ കുറിക്കുന്നു.

ഫെബ്രുവരി 24ന് നടിയുടെ വിയോഗത്തിന് അഞ്ച് വർഷം തികയുകയാണ്. ദുബായിലെ ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സിലെ ഹോട്ടൽ മുറിയിലെ കുളിമുറിയിൽ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം. അപകടത്തിൽപ്പെട്ട മുങ്ങിമരണമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനിരിക്കെ മാസങ്ങൾക്ക് മുമ്പാണ് ശ്രീദേവി മരിച്ചത്. അതേസമയം, ഈ വർഷാവസാനം ജാൻവിയുടെ സഹോദരി ഖുഷി കപൂർ സോയ അക്തർ ചിത്രമായ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തും. സുഹാന ഖാൻ, അഗസ്ത്യ നന്ദ എന്നിവർക്കൊപ്പമാണ് അവർ അരങ്ങേറ്റം കുറിക്കുന്നത്.

Story highlights- Janhvi Kapoor remembers late mom Sridevi