കരീന കപൂറുമായി അസാധ്യ രൂപസാദൃശ്യവുമായി യുവതി- ശ്രദ്ധനേടി വിഡിയോ

February 6, 2023

അഭിനേതാക്കളോട് ആളുകൾക്കുള്ള അഭിനിവേശം ഒരിക്കലും അവസാനിക്കാത്ത കാര്യമാണ്. അവരുടെ രൂപസാദൃശ്യങ്ങൾ പോലും ആരവങ്ങൾ സമ്മാനിക്കാറുണ്ട്. സെലിബ്രിറ്റികളുടെ അപൂർവ രൂപസാദൃശ്യമുള്ള ആളുകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ, കരീന കപൂറുമായി അസാധാരണമായ സാമ്യമുള്ള അസ്മിത ഗുപ്ത, സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

അസ്മിത ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ളുവന്സറാണ്. പലപ്പോഴും അസ്മിതയുടെ ചിത്രങ്ങളും വിഡിയോകളും ശ്രദ്ധനേടുന്നത് കരീനയുമായുള്ള അസാധാരണമായ സാമ്യംകൊണ്ടാണ്. എന്തിനും ഏതിനും അപരന്മാര്‍ ഇറങ്ങുന്ന കാലമാണിത്. ചിലത് കണ്ടാല്‍ പലരും അറിയാതെ ചോദിച്ചു പോകും ‘ഇതിലേതാ ഒറിജിനല്‍’ എന്ന്. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ സാദൃശ്യംകൊണ്ട് പലരും ശ്രദ്ധ നേടാറുമുണ്ട്.

Read Also: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ

ഐശ്വര്യ റായ് ബച്ചന്റെ ഒരു അപര കുറച്ചുനാൾ മുൻപ് ശ്രദ്ധനേടിയിരുന്നു. ഐശ്വര്യ റായ്-യുടെ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടുന്ന ഈ പെണ്‍കുട്ടിയുടെ പേര് ആംന ഇമ്രാന്‍ എന്നാണ്. പാകിസ്താന്‍ സ്വദേശിനായിയ ആംന ഇമ്രാന്റെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്.

Story highlights- Kareena’s doppelganger Asmita Gupta