“ശകലം നെയ്ച്ചോറും കോഴിക്കറിയും ആയാലോ..”; ജഡ്ജസിന്റെ വാത്സല്യം ഏറ്റുവാങ്ങി കാത്തുക്കുട്ടി
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിക്ക് ഏറെ പ്രിയപ്പെട്ട കുഞ്ഞു ഗായികയാണ് കാർത്തികമോൾ. കുഞ്ഞു ഗായികയുടെ അതിമനോഹരമായ ഒരു പ്രകടനം ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. ‘ലൈലാ മജ്നു’ എന്ന ചിത്രത്തിലെ “കൂട്ടിലിളംകിളി കുഞ്ഞാറ്റക്കിളി..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് കാത്തു വേദിയിലെത്തിയത്. എം.എസ് ബാബുരാജ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പി ഭാസ്ക്കരനാണ്.
അതീവ ഹൃദ്യമായാണ് കാത്തുമോൾ ഈ ഗാനം ആലപിക്കുന്നത്. മനസ്സ് നിറച്ച ആലാപനത്തിന് ശേഷം വിധികർത്താക്കളും കാർത്തികയും തമ്മിൽ നടന്ന രസകരമായ ഒരു നർമ്മസംഭാഷണമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. വിധികർത്താക്കളുടെ ചോദ്യങ്ങൾക്കൊക്കെ രസകരമായ മറുപടികളാണ് കാത്തു നൽകുന്നത്.
അതേ സമയം മറ്റൊരു എപ്പിസോഡിലും കുഞ്ഞു ഗായികയുടെ മറുപടികൾ വേദിയിൽ ചിരി പടർത്തിയിരുന്നു. കാത്തുകുട്ടിക്ക് ചേട്ടൻ കേദാർ നാഥിന്റെയും കുഞ്ഞു ഗായിക മേധ മെഹറിന്റെയും കൈയിൽ നിന്ന് സ്ഥിരമായി അടി കിട്ടാറുണ്ടെന്ന് പറയുകയാണ് ഈ കുസൃതി കുരുന്ന്. ഇനി മുതൽ അവർക്ക് തിരിച്ചടി കൊടുക്കണമെന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞു കൊടുക്കുന്നത്. ഏറെ രസകരമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷിയായത്.
Read More: കൊറിയൻ പ്രേമികൾക്കായി ‘ഓ മൈ ഡാർലിംഗി’ലെ ഡാർലിംഗ് പാട്ട്; എഴുതിയതും പാടിയതും കൊറിയൻ ഗായിക
അതേ സമയം ആലാപന വിസ്മയം തീർക്കുകയാണ് പാട്ടുവേദിയുടെ മൂന്നാം സീസണിലെ കുഞ്ഞു ഗായകർ. അതുല്യ പ്രതിഭയുള്ള ഒരു കൂട്ടം കുരുന്ന് ഗായകരാൽ സമ്പന്നമാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദി. അത്ഭുതപ്പെടുത്തുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും വേദിയിലുണ്ട്.
Story Highlights: Kathukutty funny conversation