വിവാഹവേദിയിൽ ഹിറ്റ് ബോളിവുഡ് ഗാനം ആലപിച്ച് കൊറിയൻ യുവാവ്- വിഡിയോ

February 13, 2023

ഇന്ത്യയിൽ ഇന്ന് ഒട്ടുമിക്ക ആളുകളും കൊറിയൻ ഭാഷയോടും സിനിമകളോടും സീരീസുകളോടും മ്യൂസിക് ബാന്റുകളോടും അടങ്ങാത്ത അഭിനിവേശമുള്ളവരാണ്. ബിടിഎസ് പോലുള്ള കെ- പോപ്പ് സംഗീതത്തിനോട് പ്രണയമുള്ള ആളുകൾ പോലും കരുതുന്ന ഒന്നാണ് കൊറിയക്കാർക്ക് ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ല എന്നത്. എന്നാൽ ഇതൊരു തെറ്റിദ്ധാരണ മാത്രമാണെന്ന് തെളിയുകയാണ് ഒരു വിഡിയോയിലൂടെ. ഒരു കൊറിയൻ യുവാവ് ഹിറ്റയൊരു ബോളിവുഡ് ഗാനം ആലപിക്കുകയാണ് വിഡിയോയിൽ.

കബീരാ എന്ന ഹിറ്റ് യേ ജവാനി ഹേ ദീവാനി എന്ന ചിത്രത്തിലെ ഗാനമാണ്. ഈ ഗാനമാണ് കൊറിയൻ യുവാവ് പാടുന്നത്. പീയുഷ പാട്ടീൽ എന്ന യുവതിയാണ് ഇപ്പോൾ വൈറലായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കിം ജെഹിയോൺ എന്ന കൊറിയൻ യുവാവ് ഇന്ത്യൻ വേഷം ധരിച്ച് ധരിച്ച് വേദിയിൽ ഇരിക്കുന്നത് കാണാം. ഗിറ്റാറിൽ തന്നെ സഹായിക്കുന്ന മറ്റൊരാളോടൊപ്പം അദ്ദേഹം കബീരാ പാടി.

ഹിന്ദി തീരെ അറിയില്ലാതിരുന്നിട്ടും, ജനപ്രിയ ഗാനം കുറ്റമറ്റ രീതിയിൽ പാടാൻ യുവാവ് ശ്രമിച്ചു. അതിഥികളുടെ ആഹ്ലാദവും കൈയടിയും പശ്ചാത്തലത്തിൽ കേൾക്കാം.

Read Also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

‘എന്റെ സഹോദരിയുടെ സംഗീത് ചടങ്ങിൽ നിന്നുള്ള ഏറ്റവും രസകരവും മനോഹരവുമായ പ്രകടനം, പൂർണതയോടെ പാടി! അവൻ ആദ്യം പാടിയത് 3 മിനിറ്റ്, പക്ഷേ ഒരു റീലിനായി അത് വെട്ടിക്കുറയ്‌ക്കേണ്ടി വന്നു! ശ്രദ്ധിക്കുക: അവന്റെ ഉച്ചാരണത്തെ പരിഹസിക്കുന്നത് ഒഴിവാക്കുക. ജെഹിയോൻ ഹിന്ദിയോ മറ്റ് ഇന്ത്യൻ ഭാഷകളോ സംസാരിക്കില്ല, പക്ഷേ ബോളിവുഡ് സംഗീതം ഇഷ്ടപ്പെടുന്നു, ഒപ്പം വധൂവരന്മാർക്കും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഒരു അഭിനന്ദന ഭാഗം നൽകാൻ ആഗ്രഹിച്ചു.അഭിനന്ദിക്കുക. ഒപ്പം സ്‌നേഹവും പ്രചരിപ്പിക്കുക,” പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്.

Story highlights- Korean man singing Kabira at a desi wedding