കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടുമൊന്നിക്കുന്ന ‘എന്താടാ സജി’- ചിത്രത്തിലെ ഗാനം ശ്രദ്ധനേടുന്നു

February 27, 2023
actor and actress

മലയാളത്തിലെ ഹിറ്റ് കോമ്പോകളിൽ ഒന്നാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. ഇരുവരും ഒരുമിച്ച ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. ഏറെ നാളുകളായി ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമ ലോകം.ഇപ്പോൾ ഇരു താരങ്ങളും ഒരു ചിത്രത്തിനായി കൈകോർക്കുകയാണ്. നവാഗതനായ ഗോഡ്‍ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. 

‘എന്താടാ സജി’യിലെ ആദ്യ വിഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിക്കുന്നത്. നിവേദ തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ,ജയസൂര്യയും വീണ്ടും ഒരുമിച്ചു എത്തുന്ന ചിത്രം കൂടിയാണ് ‘എന്താടാ സജി’.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ വില്യം ഫ്രാൻസിസാണ് സംഗീതം നിർവഹിക്കുന്നത്. ക്യാമറ-ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ-ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ,എഡിറ്റിംഗ്-രതീഷ് രാജ്, ഒറിജിനൽ ബാക്ഗ്രൗണ്ടസ്‌കോർ-ജെക്ക്‌സ് ബിജോയ്,എസ്‌സിക്യൂട്ടീവ്‌പ്രൊഡ്യൂസർ-നവീൻ.പി.തോമസ്, മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റും ഡിസൈനർ-സമീറ സനീഷ്,പ്രൊഡക്ഷൻ കാൻട്രോളർ-ഗിരീഷ് കൊടുങ്ങലൂർ,ആർട്ട് ഡയറക്ടർ-ഷിജി പട്ടണം, ത്രിൽ-ബില്ല ജഗൻ,വിഎഫ്എക്‌സ്-Meraki, അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാർഗവൻ,പ്രവീണ് വിജയ്, അഡ്മിനിസ്‌ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്-അഖിൽ യശോധരൻ, സ്റ്റിൽ-പ്രേം ലാൽ,ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവർ ആണ് മറ്റു അണിയറ പ്രവർത്തകർ. വാർത്താ പ്രചരണം : ബിനു ബ്രിങ്ഫോർത്ത്.

Story highlights- Kunchacko Boban and Jayasurya Reunite in ‘Enthada Saji’