“നിലാവേ മായുമോ..”; എം ജി ശ്രീകുമാറിന്റെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനവുമായി ലയനക്കുട്ടി വേദിയിലെത്തിയപ്പോൾ…

February 12, 2023

ആദ്യ പ്രകടനം മുതൽ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കുഞ്ഞു ഗായികയാണ് ലയനക്കുട്ടി. അതിമനോഹരമായ ആലാപനം കാഴ്ച്ചവെയ്ക്കുന്ന ഈ കൊച്ചു ഗായിക കുട്ടി ജാനകിയമ്മയെന്നാണ് വേദിയിൽ അറിയപ്പെടുന്നത്. ജാനകിയമ്മയുടെ ഗാനങ്ങൾ വിസ്‌മയിപ്പിക്കുന്ന ആലാപന മികവോടെയാണ് ലയനക്കുട്ടി പാടുന്നത്.

ഇപ്പോൾ ലയനക്കുട്ടിയുടെ അതിമനോഹരമായ ഒരു പ്രകടനമാണ് വേദിയുടെ മനസ്സ് കവരുന്നത്. ‘മിന്നാരം’ എന്ന ചിത്രത്തിലെ ഏറെ പ്രശസ്‌തമായ “നിലാവേ മായുമോ..” എന്ന ഗാനമാണ് ലയനക്കുട്ടി വേദിയിൽ ആലപിച്ചത്. എസ്.പി വെങ്കടേഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. പാട്ടുവേദിയിലെ വിധികർത്താവ് കൂടിയായ എം.ജി ശ്രീകുമാർ ആലപിച്ച ഈ ഗാനമാണ് ലയനക്കുട്ടി വേദിയിൽ പാടി കൈയടി ഏറ്റുവാങ്ങിയത്.

Read More: ഇത് കോഴിക്കോടുകാരുടെ സ്നേഹം; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ആദ്യ ഭാഗത്തിന് സമാനതകളില്ലാത്ത വരവേൽപ്പ്, ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ്

അതേ സമയം അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ. കഴിഞ്ഞ ദിവസം വിധികർത്താക്കളും കാർത്തികയും തമ്മിൽ നടന്ന രസകരമായ ഒരു നർമ്മസംഭാഷണം ശ്രദ്ധേയമായി മാറിയിരുന്നു. കാർത്തുകുട്ടിക്ക് ചേട്ടൻ കേദാർ നാഥിന്റെയും കുഞ്ഞു ഗായിക മേധ മെഹറിന്റെയും കൈയിൽ നിന്ന് സ്ഥിരമായി അടി കിട്ടാറുണ്ടെന്ന് പറയുകയായിരുന്നു ഈ കുസൃതി കുരുന്ന്. ഇനി മുതൽ അവർക്ക് തിരിച്ചടി കൊടുക്കണമെന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞു കൊടുക്കുന്നത്. ഏറെ രസകരമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷിയായത്.

Story Highlights: Layankutty sings an m.g.sreekumar song