ഹിറ്റ് തമിഴ്ഗാനത്തിന് ചുവടുവെച്ച് മാധുരി ദീക്ഷിത്- വിഡിയോ
നൃത്തലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മാധുരി ദീക്ഷിത്. ഒരുകാലത്ത് വെള്ളിത്തിരയിൽ നിറസാന്നിധ്യമായിരുന്ന മാധുരി ഇപ്പോൾ നൃത്ത വേദികളിലാണ് സജീവം. മാധുരി ദീക്ഷിത് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നൃത്ത വിഡിയോകൾ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, വീണ്ടുമൊരു നൃത്തവുമായി എത്തിയിരിക്കുകയാണ് നടി. തമിഴിലെ ഹിറ്റ് ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്.
‘ഈ ട്രെൻഡ് ഇപ്പോഴുമുണ്ടല്ലോ അല്ലെ?’ എന്ന ചോദ്യവുമായാണ് മാധുരി നൃത്തവിടിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മുൻപ്, തന്റെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായ ഏക്, ദോ, തീൻ ഗാനത്തിനും നടി ചുവടുവെച്ചിരുന്നു. ഇന്നും ഒട്ടേറെ നൃത്തവേദികളിലും മത്സരങ്ങളിലും ‘ഏക് ദോ തീൻ..’ ചുവടുകൾ ആളുകൾ അതേപടി അവതരിപ്പിക്കാറുണ്ട്. അതേസമയം, നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക പ്രിയങ്കരിയായ മാധുരി ദീക്ഷിത് അൻപത്തിമൂന്നാം വയസിലും ചുറുചുറുക്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ്. കാലംപോകും തോറും പ്രായം കുറയുന്ന മാധുരി ദീക്ഷിതിന്റെ മാന്ത്രിക രഹസ്യം അടുത്തിടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.
Read Also: ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ കോണ്ടസ്റ്റ് അവസാനിക്കാൻ ഇനി 3 ദിവസം മാത്രം!
പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്ന സ്കിൻകെയർ ടിപ്പുകളാണ് തന്റെ യൂട്യൂബ് ചാനലിലൂടെ മാധുരി ദീക്ഷിത് പങ്കുവെച്ചിരുന്നു. ഒരാൾ കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിനെയും ബാധിക്കുന്നതാണ് എന്ന് മാധുരി പറയുന്നു. അതേസമയം, ‘ടോട്ടൽ ധമാൽ’ എന്ന ചിത്രത്തിലാണ് നടി ഏറ്റവുമൊടുവിൽ വേഷമിട്ടത്. ഇപ്പോൾ സ്വന്തം പ്രൊഡക്ഷൻ ഹൗസിന് കീഴിൽ നിരവധി വെബ് സീരീസുകൾ നടി ഒരുക്കാറുണ്ട്.
Story highlights- madhuri dixit dance