ബൈക്കിൽ പിന്നാലെയെത്തി മഞ്ജു വാര്യർക്ക് ആരാധകന്റെ സർപ്രൈസ് സമ്മാനം- വിഡിയോ

February 27, 2023

ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. അഭിനയത്തിലെ മികവ് കൊണ്ടുമാത്രമല്ല ആരാധകരോടുള്ള സ്നേഹം കൊണ്ടുമാണ് മഞ്ജു എന്നും ആരാധകർക്ക് പ്രിയപ്പെതാകുന്നത്. മഞ്ജു വാര്യരുടെ വ്യക്തിജീവിതവും കരിയറുമെല്ലാം ആളുകൾക്ക് വളരെയധികം പ്രചോദനം പകരുന്നതാണ്. ഇപ്പോഴിതാ, മഞ്ജുവിനെത്തേടിയെത്തിയ ഒരു സർപ്രൈസ് സമ്മാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. [ manju warrier receiving gift from fan boy ]

കാറിൽ സഞ്ചരിക്കുകയായിരുന്ന മഞ്ജു വാര്യരെ ബൈക്കിൽ പിന്തുടർന്നെത്തി സമ്മാനം കൈമാറിയതാണ് ഒരു ആരാധകൻ. ഫോണിൽ അതിമനോഹരമായി വരച്ച ഒരു ചിത്രം ഫ്രെയിം ചെയ്താണ് ആരാധകൻ സമ്മാനിച്ചത്. ഒരുപാടുനാളായി ഇതിനായി കാത്തിരിക്കുകയായിരുന്നു താനെന്നും ആരാധകൻ മഞ്ജു വാര്യരോട് പങ്കുവെച്ചു. ശരത്ത് എന്നാണ് ചിത്രം വരച്ച വ്യക്തിയുടെ പേര്.

അതേസമയം, മലയാളികളുടെ മനസിൽ മഞ്ജു വാര്യരോളം ഇടംനേടിയ നടിമാർ ചുരുക്കമാണ്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മഞ്ജു വാര്യർ മലയാള സിനിമയുടെ മുതൽക്കൂട്ടായി നിലകൊള്ളുകയാണ്. സിനിമയിൽ സജീവമായിരുന്ന മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും പതിനാലു വർഷങ്ങൾ വേണ്ടിവന്നു മഞ്ജു വാര്യർക്ക് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ. എന്നാൽ, രണ്ടാം വരവിൽ നടി കൂടുതൽ അമ്പരപ്പിക്കുകയാണ്. വൈവിധ്യമാർന്ന വേഷങ്ങളും മറ്റു ഭാഷകളിൽ നിന്നുള്ള അവസരങ്ങളുമൊക്കെയായി മഞ്ജു വാര്യർ തിരക്കിലാണ്. 

 ധനുഷ് നായകനായ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ അടുത്ത തമിഴ് ചിത്രത്തിലും താരമായി. ഇത്തവണ തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പമാണ് മഞ്ജു വേഷമിട്ടത്. തുനിവ് എന്ന ചിത്രത്തിൽ അജിത്തിനൊപ്പമാണ് മഞ്ജു വാര്യർ ശക്തമായ വേഷം കൈകാര്യം ചെയ്തത്.

അഭിനയത്തോടൊപ്പം സാഹസികതയിലും ഏറെ താൽപര്യമുള്ള ആളാണ് മഞ്ജു വാര്യർ. നടൻ അജിത്തുമൊത്തുള്ള താരത്തിന്റെ ലഡാക്ക് ബൈക്ക് യാത്ര നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് മുൻപുള്ള ഇടവേളയിലാണ് താരങ്ങൾ ലഡാക്കിലേക്ക് ബൈക്കിൽ യാത്രയ്ക്ക് പോയത്. ഇതിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോൾ ബിഎംഡബ്ല്യുവിന്റെ ഒരു പുതിയ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് താരം. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡൽ ബൈക്കാണ് മഞ്ജു സ്വന്തമാക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു.

അതേ സമയം മഞ്ജു വാര്യർ ഫ്‌ളവേഴ്‌സ് ഒരു കോടിയിലെ പ്രത്യേക അതിഥിയായി എത്തിയ എപ്പിസോഡ് വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. പ്രേക്ഷകർക്ക് ഹൃദ്യമായ ഒട്ടേറെ നിമിഷങ്ങൾക്ക് വേദി സാക്ഷ്യം വഹിച്ചിരുന്നു. വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും വളരെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന ഒട്ടേറെ കാര്യങ്ങൾ താരം അറിവിന്റെ വേദിയുടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.

Read also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

കേരളക്കരയിലെ സിനിമ ആസ്വാദകരുടെ ഹൃദയം കവർന്നതാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. മികച്ച ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ പുതിയ ചിത്രത്തിങ്ങളുടെ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. 

Story highlights- manju warrier receiving gift from fan boy