“ഇതൊരു കുഞ്ഞ് രാജകുമാരി തന്നെ..”; വിധികർത്താക്കളുടെ വാത്സല്യം ഏറ്റുവാങ്ങി മേധക്കുട്ടി
ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു ഗായികയാണ് മേധ മെഹർ. ഉരുളയ്ക്കുപ്പേരി പോലെയാണ് മേധക്കുട്ടി വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്. കൊച്ചു ഗായികയുടെ പല മറുപടികളും വേദിയെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. ഇപ്പോൾ മേധക്കുട്ടിയുടെ കുസൃതി നിറഞ്ഞ സംസാരമാണ് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നത്.
‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്’ എന്ന ചിത്രത്തിലെ “പൊന്നമ്പിളിപ്പൊട്ടും തൊട്ട്..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് മേധക്കുട്ടി വേദിയിലെത്തിയത്. ജെറി അമൽദേവ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഈ പാട്ട് പാടിയതിന് ശേഷമാണ് മേധ പാട്ടുവേദിയിലെ വിധികർത്താക്കളുടെ വാത്സല്യം ഏറ്റുവാങ്ങിയത്. സ്വന്തം മാല കുഞ്ഞു ഗായികയെ അണിയിക്കുകയായിരുന്നു ഗായിക ഗായത്രി. മേധക്കുട്ടിയുടെ മറുപടിയൊക്കെ വേദിയെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു.
മറ്റൊരു എപ്പിസോഡിൽ കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.
Read More: സംഗീത മാമാങ്കത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കാൻ ഇനി ഒൻപതുനാളുകൾ മാത്രം..
അതേ സമയം അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.
Story Highlights; Medha receives love from judges