ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കാൻ കുട്ടിയാനയെ പഠിപ്പിക്കുന്ന അമ്മയാന..- വിഡിയോ
ആനകൾ വളരെയധികം ബുദ്ധിയും വിവേകവും ഉള്ളവയാണ്. അവയുടെ ചില പ്രവർത്തികളും വളരെയധികം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, രസകരമായ ഒരു കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒരു അമ്മ ആനയും കുട്ടിയാനയുമാണ് വിഡിയോയിൽ ഉള്ളത്.
തമിഴ്‌നാട്ടിലെ അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ ഐഎഎസ് ഓഫീസർ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ തികച്ചും ശ്രദ്ധനേടുകയാണ്. കാട്ടുപാതയിലൂടെ അമ്മ ആന തന്റെ കുഞ്ഞിനെ നയിക്കുന്നിടത്താണ് ക്ലിപ്പ് ആരംഭിക്കുന്നത്. ഒരു കാർ ഇരുവരുടെയും അടുത്തേക്ക് വരുന്നത് കാണാം, പക്ഷേ ബുദ്ധിമതിയായ അമ്മ കുഞ്ഞിനെ റോഡ് മുറിച്ചുകടക്കാൻ പഠിപ്പിക്കുമ്പോൾ കുഞ്ഞിനെ ജാഗ്രതയോടെ കാക്കുന്നു.
കാട്ടുപാതകളിൽ ഇങ്ങനെ നിരവധി അപകടങ്ങൾ മൃഗങ്ങൾക്ക് സംഭവിക്കാറുണ്ട്. അതിനാൽ തന്നെ വാഹനമോടിക്കുന്ന ആളുകളേക്കാൾ കരുതലോടെയാണ് മൃഗങ്ങൾ പെരുമാറുന്നത്. ആനകൾ എത്രമാത്രം ബുദ്ധിയുള്ളവയാണെന്നു തെളിയിക്കുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ചിത്രങ്ങൾ വരയ്ക്കുന്നത് മുതൽ മനുഷ്യരെ അനുകരിക്കുന്നത് വരെ, അവർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതായി കാണാം.
Mother elephant seems teaching her baby how to cross the road.A sad reality
— Supriya Sahu IAS (@supriyasahuias) January 30, 2023
Video- Santhanaraman pic.twitter.com/Nmn1mrhFvv
Read Also: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ
അടുത്തിടെ ഒരു വിഡിയോയിൽ, താളത്തിൽ കഴിവുള്ള ഒരു ആനയെ കാണിക്കുന്നു. മനുഷ്യനെ അനുകരിച്ച് ആന ഡ്രം വായിക്കുന്നത് കാണാം. ആന കാട്ടിൽ സ്വന്തം ബാൻഡ് തുടങ്ങണമെന്ന് പലരും രസകരമായി കമന്റ് ചെയ്തു. അടുത്തിടെ ഒരു പാർക്കിൽ ആന റൈഡുകളിൽ കളിക്കുന്ന വിഡിയോ ശ്രദ്ധേയമായിരുന്നു.
Story highlights- Mother elephant teaches baby how to cross a road with caution