“അവിസ്മരണീയം, അസാമാന്യം”; നെറ്റ്ഫ്ലിക്സിൽ നൻപകൽ നേരത്തിന് സമാനതകളില്ലാത്ത മികച്ച പ്രതികരണം
മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു.
ഇപ്പോൾ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഓൺലൈനായി റിലീസ് ചെയ്തിരിക്കുകയാണ്. സമാനതകളില്ലാത്ത മികച്ച പ്രതികരണമാണ് നൻപകലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയം അവിസ്മരണീയമായ അനുഭവമാണ് നൽകിയതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം ഇപ്പോൾ എത്തിയിരിക്കുകയാണ്. ജനുവരി 19 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ അമ്പരപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളത്.
#NanpakalNerathuMayakkam @mammukka MAMMOOKKAAA! Oh my god! Oh my god! Can’t get over this acting. OMFG. What makes acting special, especially in Malayalam movies, is making us feel related to the story and the situations. The whole bus journey scene in the beginning is so real❤️
— Nidin (@CookieRaider221) February 22, 2023
யாருடா இவங்கல்லாம் கொரியன் ஸ்டைல் story, screenplay லாம் இங்க ராவா இறக்கறாய்ங்க அதும் #mamukka ,நம்ம பல படங்களில் பார்த்த குணசித்திரங்கள வச்சே சிறப்பா திரைசித்திரம் வரைஞ்சிருக்காங்க 🔥👌#NanpakalNerathuMayakkam#Netflix pic.twitter.com/aQQLHyZd0r
— Mirchisabari (@sabarinadhan126) February 22, 2023
Can't refrain but Marvel at the sheer conviction of Mammootty Saab. He is like an ever-flowing river, adapting, progressing and full of surprises.
— Chay! (@illusionistChay) February 22, 2023
Nanpakal Nerathu Mayakkam is another feather in his cap, with just one close shot, he has given a lifetime memorable performance. pic.twitter.com/72RbAfPFCu
അതേ സമയം പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ‘നൻപകൽ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read More: തന്റെ പ്രിയപ്പെട്ട ഭക്ഷണം എത്തിയപ്പോൾ വിരാട് കോലിയുടെ രസകരമായ പ്രതികരണം; വിഡിയോ ഏറ്റെടുത്ത് ആരാധകർ
2021 നവംബര്‍ 7 ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിർമ്മിച്ചപ്പോൾ ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്, തമിഴ് നടി രമ്യ പാണ്ഡ്യന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Story Highlights: Nanpakal receives appreciation in netflix