തന്റെ പ്രിയപ്പെട്ട ഭക്ഷണം എത്തിയപ്പോൾ വിരാട് കോലിയുടെ രസകരമായ പ്രതികരണം; വിഡിയോ ഏറ്റെടുത്ത് ആരാധകർ

February 19, 2023

സച്ചിൻ അടക്കമുള്ള ഒട്ടേറെ കായിക താരങ്ങൾ ഭക്ഷണ പ്രിയരാണ്. പലപ്പോഴും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഭക്ഷണത്തെ പറ്റിയും വ്യത്യസ്‌തമായ രുചി ഭേദങ്ങളെ പറ്റിയും താരങ്ങൾ വിഡിയോ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിന് കായിക താരങ്ങൾക്ക് പലപ്പോഴും ഇഷ്‌ടപ്പെട്ട ഭക്ഷണം ഒഴിവാക്കേണ്ടി വരാറുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ ആവിപറക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങൾക്ക് മുൻപിൽ താരങ്ങൾക്ക് നിയന്ത്രണം നഷ്ടപെടാറുണ്ട്.

മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയും ഇക്കാര്യത്തിൽ വ്യത്യസ്‌തനല്ല. തനിക്ക് പ്രിയപ്പെട്ട ഭക്ഷണത്തെ വലിയ ആവേശത്തോടെ വരവേല്‍ക്കുന്ന വിരാട് കോലിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബോർഡർ-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഉച്ചഭക്ഷണത്തിന്റെ സമയത്ത് ജീവനക്കാര്‍ കോലിക്ക് ഭക്ഷണം നല്‍കുന്ന നിമിഷമാണ് ക്യാമറയില്‍ പതിഞ്ഞത്. തനിക്ക് കഴിക്കാനായി കൊണ്ടുവന്നിരിക്കുന്നത് തന്റെ പ്രിയപ്പെട്ട ചോലെ ബട്ടൂരയാണെന്ന് അറിയുമ്പോള്‍ കോലി വല്ലാതെ സന്തോഷിക്കുന്നതായാണ് വിഡിയോയിലുള്ളത്.

Read More: സിസിഎൽ; കേരളത്തിന്റെ ആദ്യ മത്സരം ഇന്ന്, തത്സമയ സംപ്രേഷണവുമായി ഫ്‌ളവേഴ്‌സ് ടിവി

അതേ സമയം ഡൽഹിയിൽ ബോർഡർ-ഗവാസ്‌ക്കർ ട്രോഫിയുടെ ആവേശം നിറയുമ്പോൾ സിനിമ താരങ്ങളിലും ക്രിക്കറ്റ് ആവേശം പടർന്നിരിക്കുകയാണ്. സിനിമ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്നലെ തുടക്കം കുറിച്ചിരുന്നു. മലയാള സിനിമ താരങ്ങളുടെ ക്രിക്കറ്റ് ടീമായ സീ ത്രീ കേരള സ്‌ട്രൈക്കേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുകയാണ്. തെലുഗു വാരിയേഴ്‌സാണ് കേരളത്തിന്റെ എതിരാളികൾ. ഉച്ചയ്ക്ക് 2.30 നാണ് മത്സരം. കുഞ്ചാക്കോ ബോബനാണ് കേരളത്തെ നയിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഫ്‌ളവേഴ്‌സ് ടിവി മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഒരുക്കുന്നുണ്ട്.

Story Highlights: Reaction of virat kohli on seeing his favourite food