ഒരു കൂട്ടം സൈക്കോകളെ ഒരു സിനിമയിൽ കാസ്റ്റ് ചെയ്തപ്പോൾ- ‘ജൂൺ’ ഓർമ്മകൾ പങ്കുവെച്ച് രജിഷ വിജയൻ

February 15, 2023

രജിഷ വിജയൻ നായികയായ ഹിറ്റ് ചിത്രമായിരുന്നു ‘ജൂൺ’. സിനിമ റിലീസ് ചെയ്തിട്ട് നാലുവർഷം പിന്നിട്ടിരിക്കുകയാണ്. ആ ദിനത്തിന്റെ ഓർമ്മയ്ക്കായി ‘ജൂൺ’ സെറ്റിൽ നിന്ന് രജിഷ വിജയൻ അവിസ്മരണീയമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്. വിഡിയോയിൽ ജൂണിലെ എല്ലാ താരങ്ങളും ഉണ്ട്. അർജുൻ അശോകനാണ് വിഡിയോ പകർത്തിയിരിക്കുന്നത്.

തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ വിഡിയോ പങ്കുവെച്ച് രജിഷ വിജയൻ കുറിക്കുന്നു, “ഒരു കൂട്ടം സൈക്കോകളെ ഒരു സിനിമയിൽ കാസ്റ്റ് ചെയ്തപ്പോൾ. എന്റെ ജൂൺ കുടുംബത്തിന്റെ രസകരമായ നിമിഷങ്ങൾ ‘.

‘ഇന്ന് ജിഷ്ണുവിന്റെ ജന്മദിനമായിരുന്നു, പാട്ടിന്റെയും ചുവടുകളുടെയും എല്ലാ ക്രെഡിറ്റും വൈഷ്ണവിക്കാണ്. ഞങ്ങൾ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഞങ്ങൾ ഈ പ്രത്യേക ബന്ധം സൃഷ്ടിച്ചു, അതിനാൽ ഞങ്ങൾക്ക് കാലങ്ങളായി പരസ്പരം അറിയാമെന്ന് തോന്നി. ക്യാമറയ്ക്ക് പിന്നിലുള്ളത് ജൂണിന്റെ ആനന്ദ്’.- രജീഷ വിജയൻ കുറിക്കുന്നു.

Read also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

അഹമ്മദ് ഖബീർ സംവിധാനം ചെയ്ത ‘ജൂൺ’ തനിക്ക് പ്രത്യേക കഴിവുകളൊന്നുമില്ലെന്ന് വിചാരിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് പറഞ്ഞത്. രജിഷ വിജയൻ ജൂൺ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ജോജു ജോർജ്ജും അശ്വതി മേനോനും രജിഷയുടെ മാതാപിതാക്കളായി അഭിനയിച്ചു. നടൻമാരായ സർജാനോ ഖാലിദും അർജുൻ അശോകനും സണ്ണി വെയ്നും നായകന്മാരായി വേഷമിട്ടു.

Story highlights- Rajisha Vijayan shares a throwback video as ‘June’