പെൺകരുത്തിന്റെ അഗ്നിജ്വാലയായി ‘രേഖ’; എങ്ങും മികച്ച റിപ്പോർട്ട്

February 10, 2023

ആദ്യ ദിനം തന്നെ പ്രേക്ഷകപ്രീതി നേടുന്നതിന്റെ തെളിവാണ് സിനിമ അവസാനിക്കുമ്പോൾ തിയേറ്ററിൽ മുഴങ്ങിയ കൈയ്യടി. വിൻസി അലോഷ്യസ് എന്ന താരത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ചിത്രത്തിൽ ഉടനീളം. ഉണ്ണി ലാലുവിന്റെ അഭിനയവും എടുത്തു പറയേണ്ടതാണ് വരുംകാല സിനിമയിൽ തനിക്കായൊരു കസേര ഉറപ്പിക്കുകയാണെന്ന് ചിത്രം കാണുന്ന ഓരോരുത്തർക്കും മനസ്സിലാകും.

വലിയ സിനിമകൾക്കിടയിൽ ഇതുപോലുള്ള വലിയ താരബാഹുല്യം ഇല്ലാത്ത ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടി മുന്നേറുന്നത് മലയാള സിനിമ വ്യവസായത്തിന് തന്നെ ഉണർവേകുമെന്ന് ഉറപ്പാണ്. താരമൂല്യങ്ങൾക്കും അപ്പുറം കരുത്തുള്ള കഥയും മികച്ച സംവിധാനവുമാണ് സിനിമകൾക്ക് മുതൽക്കൂട്ടാവുക എന്നതിന്റെ നേർസാക്ഷ്യമാണ് രേഖയുടെ പ്രേക്ഷകസ്വീകാര്യത.

ജിതിൻ ഐസക്ക് തോസ് എന്ന സംവിധായകൻ സിനിമയിൽ ഇനിയും മാജിക്കുകൾ കാണിക്കാൻ കഴിവുള്ള ക്രാഫ്റ്റ്മാനാണെന്ന് ഈ സിനിമ കണ്ടിറങ്ങുമ്പോൾ ബോധ്യമാകും. എബ്രഹാം ജോസഫിന്റെ ഛായാഗ്രഹണവും സിനിമയുടെ പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും ഒക്കെ ചേർന്ന് മനോഹരമാക്കുന്നുണ്ട് രേഖയുടെ കഥാ സഞ്ചാരത്തെ.കാസർഗോഡൻ ഗ്രാമത്തിൽ നിന്നാരംഭിക്കുന്ന ചിത്രത്തിന്റെ കഥാ സഞ്ചാരം പിന്നീട് കൊച്ചിയിലേക്ക് പറിച്ചു നടപ്പെടുകയാണ്. കഥയുടെ ആ സഞ്ചാരവേഗമൊക്കെ സിനിമയുടെ ആസ്വാദനത്തിന് മുതൽക്കൂട്ടാകുന്നുണ്ട്. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചവർ ഭംഗിയായി തന്നെ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്ന ‘രേഖ’ പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള സിനിമ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.  പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ,  പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. 

Read More: തലൈവരും ലാലേട്ടനും; രാജസ്ഥാനിൽ വെച്ച് കണ്ടുമുട്ടിയ മോഹൻലാലിന്റേയും രജനികാന്തിന്റെയും ചിത്രം ഏറ്റെടുത്ത് ആരാധകർ

സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് ‘രേഖ’യും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് ‘രേഖ’ തിയേറ്ററുകളിൽ എത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം. ദി എസ്കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്.   രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ. കൽരാമൻ, എസ്.സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. അസ്സോസിയേറ്റ് നിർമ്മാതാക്കൾ- തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം- വിപിൻ ദാസ്, മേക്ക് ആപ്പ് – റോണി വെള്ളത്തൂവൽ, ബിജിഎം- അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ്- അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.

Story Highlights: Rekha receives good response from audience