പഠാൻ സിനിമയിലെ ഗാനത്തിന് ചുവടുവെച്ച് ഒരു അമ്മയും മകനും- വൈറൽ വിഡിയോ

February 1, 2023

ഹൃദയംകവരുന്ന കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. ഒരേസമയം ഉള്ളുതൊടുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു കാഴ്ച ഇപ്പോഴിതാ, ശ്രദ്ധനേടുകയാണ്. ഷാരൂഖ് ഖാൻ നായകനായ പഠാൻ സിനിമയിലെ ഗാനത്തിന് ഒരു അമ്മയും മകനും ചുവടുവയ്ക്കുകയാണ്.

ജുമേ ജോ പഠാൻ എന്ന ഗാനത്തിനായുള്ള അവരുടെ ഡാൻസ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയിരിക്കുകയാണ്. മിങ്കു എന്ന അമ്മയും റിങ്കി പട്ടേൽ എന്ന മകനും ചേർന്നാണ് ചുവടുവയ്ക്കുന്നത്. അമ്മയുടെയും മകന്റെയും എനർജിയാണ് ഈ നൃത്തത്തിന്റെ ശ്രദ്ധേയ ഘടകം.

അതേസമയം, അർജിത് സിംഗ്, സുകൃതി കാക്കർ, വിശാൽ, ഷെയ്ഖർ എന്നിവർ ചേർന്നാണ് ഈ ഹിറ്റ് ഗാനം ആലപിച്ചത്. കുമാറാണ് വരികൾ എഴുതിയത്. ഇന്ത്യൻ ബോക്‌സോഫിസിനെ ഇളക്കിമറിക്കുകയാണ് ചിത്രം. റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്. 

Read Also: എല്ലാം മറന്നാലും സംഗീതം നിലനിൽക്കും; മറവി രോഗം ബാധിച്ച മുത്തശ്ശി കൊച്ചു മകന് താരാട്ട് പാടുന്ന ഹൃദ്യ നിമിഷം-വിഡിയോ

അതേസമയം, ഏതാനും നാളുകൾക്ക് മുൻപ് മറ്റൊരു ‘അമ്മ- മകൻ കോംബോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ചുവടുകൾ കൃത്യമായി ഏകോപിപ്പിച്ചാണ് ഇരുവരും മനോഹരമായി നൃത്തം ചെയ്യുന്നത്. ലോഹിത രവികിരൺ എന്ന അമ്മയും മകൻ കിഷൻ സമയമന്ത്രിയുമാണ് വിഡീയോയിലൂടെ വൈറലായി മാറിയത്. 

Story highlights- son- mother duo dance