അല്ലിയുടെ ബ്രേക്ക്ഫാസ്റ്റിന് കാത്തുനിൽക്കുന്ന സൊറോ- വിഡിയോ
മലയാളികളുടെ പ്രിയ താരകുടുംബമാണ് പൃഥ്വിരാജ് സുകുമാരന്റേത്. ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോനും ആളുകൾക്ക് പ്രിയങ്കരിയാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും സുപ്രിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൾ അലംകൃതയുടെയും വളർത്തുനായ സൊറോയുടെയും വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോൻ.
‘അല്ലി, എനിക്ക് അൽപ്പം ബ്രേക്ക് ഫാസ്റ്റ് തരൂ’ എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് സുപ്രിയ കുറിച്ചിരിക്കുന്നത്. അലംകൃതയുടെ ഭക്ഷണത്തിനായി കാത്തുനിൽക്കുകയാണ് സൊറോ. സിനിമയിൽ സജീവ താരമായ പൃഥ്വിരാജ്- സുപ്രിയ ദമ്പതികളെക്കാൾ സമൂഹമാധ്യമങ്ങളിൽ താരം മകൾ അലംകൃതയാണ്. അലംകൃതയുടെ രസകരമായ വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കൊറോണ വൈറസിനെ കുറിച്ച് അലംകൃത തയ്യാറാക്കിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതുപോലെ, ചില നിർദേശങ്ങളും അലംകൃത ഒരുക്കിയത് സുപ്രിയ പങ്കുവെച്ചിരുന്നു.
Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ
എല്ലാ കുട്ടികളെയും പോലെ മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്ന ആഗ്രഹമാണ് അല്ലിയും കുറിച്ചിരിക്കുന്നത്. എന്നാൽ നിബന്ധനകൾ രസകരമാണ്. വീട്ടിൽ താമസിക്കണമെങ്കിൽ അമ്മയും അച്ഛനും ഫോൺ ഉപയോഗിക്കരുത്, വെറുതെ ചുറ്റും നോക്കിയിരിക്കരുത് എന്നൊക്കെയാണ് അല്ലി എഴുതിയിരിക്കുന്നത്. ഏറ്റവും രസകരം അച്ഛനും അമ്മയും ചെയ്യേണ്ട കാര്യങ്ങളാണ്.എന്നെത്തന്നെ നോക്കിയിരിക്കണം, എനിക്ക് വേണ്ടി നിർത്താതെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് അലിയുടെ നിർദേശങ്ങൾ.
Story highlights- supriya shares alamkritha’s video