സംജുക്തയ്ക്കായി ശരത് ഒരുക്കിയ സർപ്രൈസ്; ഹൃദ്യമായ നിമിഷത്തിന് സാക്ഷ്യം വഹിച്ച് പാട്ടുവേദി

February 2, 2023

മലയാളികളുടെ പ്രിയ പാട്ടുവേദിയുടെ മൂന്നാം സീസണിലും വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികൾ കാഴ്ച്ചവെയ്ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലുണ്ട്. ഇവരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു ഗായികയാണ് സംജുക്ത.

ഇപ്പോൾ സംജുക്തയുടെ ഒരു പ്രകടനത്തിന് മുൻപ് കുഞ്ഞു ഗായികയ്ക്ക് വിധികർത്താവായ ശരത് ഒരു സർപ്രൈസ് നൽകുകയായിരുന്നു. ‘അധിപൻ’ എന്ന ഹിറ്റ് ചിത്രത്തിലെ “ശ്യാമമേഘമേ നീ..” എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം ആലപിക്കാനാണ് സംജുക്ത വേദിയിലെത്തിയത്. ഇതിന് മുൻപായി ഗാനത്തിന്റെ സംഗീത സംവിധായകനായ ശ്യാം കുഞ്ഞു ഗായികയെ പേര് വിളിച്ച് ആശംസകൾ അറിയിക്കുന്ന ഒരു ഫോൺ സംഭാഷണം വേദിയിൽ കേൾപ്പിക്കുകയായിരുന്നു. അതീവ ഹൃദ്യമായൊരു നിമിഷത്തിനാണ് വേദി സാക്ഷ്യം വഹിച്ചത്. ചുനക്കര രാമൻകുട്ടി വരികളെഴുതിയ ഗാനം കെ.എസ് ചിത്രയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്.

അതേ സമയം കഴിഞ്ഞ ദിവസം സംജുക്തയുടെ മറ്റൊരു പ്രകടനം ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. പാട്ടുവേദിയെ ആവേശത്തിലാക്കിയ ഒരു പ്രകടനമായിരുന്നു ഇത്. ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിലെ “തുമ്പപ്പൂ കാറ്റിൽ താനേയൂഞ്ഞാലാടി..” എന്ന ഗാനമാണ് ഗായിക വേദിയിൽ ആലപിച്ചത്. കണ്ണൂർ രാജൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. കെ.എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ അടിപൊളി ഗാനം ആലപിച്ച് പാട്ടുവേദിയെ ആനന്ദ ലഹരിയിലാഴ്ത്തുകയായിരുന്നു ഈ കുഞ്ഞു ഗായിക.

Read More: ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ കോണ്ടസ്റ്റ് അവസാനിക്കാൻ ഇനി 3 ദിവസം മാത്രം!

വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള കുരുന്ന് ഗായകരാണ് പുതിയ സീസണിലും പാട്ടുവേദിയിലേക്ക് എത്തിയിരിക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

Story Highlights: Surprise for sanjuktha from sharath