പേര് ബോബി, പ്രായം 30, സൗഹൃദം പൂച്ചകളുമായി; ഇത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ-വിഡിയോ
നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്.
ഇപ്പോൾ ബോബി എന്നൊരു നായയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 30 വയസ്സ് പ്രായമുള്ള ഈ നായ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രായമുള്ള നായ കൂടിയാണ്. പോർച്ചുഗൽ സ്വദേശിയായ ലിയോണൽ കോസ്റ്റയുടെ സ്വന്തമാണ് ബോബി. ഒരിക്കൽ പോലും കൂട്ടിൽ ഇട്ടിട്ടില്ലാത്ത ബോബിക്ക് പൂച്ചകൾ അടക്കമുള്ള മറ്റ് ജീവജാലങ്ങളുമായി സൗഹൃദവുമുണ്ട്. ഏറ്റവും പ്രായം കൂടുതലുള്ള നായ എന്ന ഗിന്നസ് ലോക റെക്കോർഡിനുടമ കൂടിയാണ് ബോബി.
Read More: ‘ഡിബി നൈറ്റ്’ സംഗീതനിശയിലെ ഇഷ്ടപ്പെട്ട പെർഫോമറെ കമന്റ് ചെയ്യൂ; ടിക്കറ്റ് സ്വന്തമാക്കാം..
അതേ സമയം മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില് കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.
Story Highlights: The oldest dog in the world