ട്രക്കിൽ നിന്ന് കൂറ്റൻ വാട്ടർ ജാറുകൾ ഇറക്കാൻ അമ്മയെ സഹായിക്കുന്ന കുഞ്ഞുമകൻ- ഹൃദ്യമായ വിഡിയോ

February 14, 2023

പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്നേഹം. കുഞ്ഞുങ്ങളോട് കരുതലും സ്നേഹവും വേണ്ടുവോളം ഉള്ള അമ്മമാര്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അതേസ്നേഹം തിരികെ നൽകുന്ന ഒട്ടേറെ മക്കളുമുണ്ട്. പ്രത്യേകിച്ച് കുഞ്ഞുമക്കൾ. ഇപ്പോഴിതാ, അമ്മയെ സഹായിക്കുന്ന ഒരു കുഞ്ചമകന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ‘പ്രായത്തിലും പൊക്കത്തിലും ചെറുതാണെങ്കിലും, സഹായബോധം വളരെ ഉയർന്നതാണ്. മാതാപിതാക്കൾ ഒരു അദ്വിതീയ വജ്രം കൊത്തിയെടുത്തിട്ടുണ്ട്,’ വിഡിയോ അടിക്കുറിപ്പ് ഇങ്ങനെയാണ്.

കൊച്ചുകുട്ടി ഒരു ട്രക്കിൽ നിന്ന് വലിയ ഒഴിഞ്ഞ ജാറുകൾ കൊണ്ടുവരുന്നതാണ് വിഡിയോയിലുള്ളത്. ജാറുകൾ നിറച്ച ട്രക്കിൽ നിന്നും ഇറക്കാൻ അമ്മയെ സഹായിക്കുകയായിരുന്നു ഈ കുഞ്ഞ്. ഒരു കുപ്പി ഓരോന്നായി എടുക്കാൻ ട്രക്കിലേക്ക് കുഞ്ഞു പോകുന്നത് കാണാം. അവൻ ശ്രദ്ധാപൂർവ്വം ഒജാറുകൾ കൊണ്ടുപോകാൻ അവന്റെ അമ്മയെ സഹായിക്കുകയാണ്. ചെറിയ പ്രായത്തിലും അത്രയും ഉത്തരവാദിത്തബോധത്തോടെ അമ്മയെ സഹായിക്കുകയാണ് കുട്ടി.

ഒട്ടേറെ സമയം ഫോണിലും സമൂഹമാധ്യമങ്ങളിലും ചിലവഴിക്കുന്നവരാണ് നമ്മൾ. അത് കൊണ്ട് തന്നെ മനസ്സിന് സന്തോഷം പകരുന്ന നിമിഷങ്ങളാണ് നമ്മൾ കാണാനും പങ്കുവെയ്ക്കാനും ആഗ്രഹിക്കുന്നത്. സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശം പകർന്ന് നൽകി പങ്കുവെയ്ക്കപ്പെടുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറാറുണ്ട്. പലപ്പോഴും മനസ്സ് നിറയ്ക്കുന്ന ഇത്തരം വിഡിയോകൾ ആളുകൾ ഏറ്റെടുക്കാറുമുണ്ട്.

Read aLSO: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

അടുത്തിടെ ഇത്തരത്തിൽ മാതൃസ്നേഹം നിറഞ്ഞൊരു കാഴ്ച ശ്രദ്ധേയമായിരുന്നു. അമ്മയെ കാണാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന ഒരു കുഞ്ഞു മോൻറെ വിഡിയോയാണിത്. കഴിഞ്ഞ മൂന്ന് ദിവസമായി അവന്റെ അമ്മ ആശുപത്രിയിലാണ്. അതിന് ശേഷം അമ്മയുടെ ഒരു ഫോട്ടോ കാണുമ്പോഴുള്ള അവന്റെ പ്രതികരണമാണ് മനസ്സ് കവരുന്നത്. ഫോട്ടോ കണ്ട് ചിരിക്കുന്ന അവൻ ഒടുവിലൊരു ഉമ്മയും നൽകുന്നു. സമൂഹമാധ്യമങ്ങളിൽ ആളുകളുടെ മനസ്സ് നിറയ്ക്കുകയാണ് ഈ കുഞ്ഞു മോൻ.

Story highlights- Toddler helps mother unload massive water jars from truck