വൃദ്ധസദനത്തിൽ പങ്കാളിയെ കണ്ടെത്തി എഴുപത്തിയഞ്ചുകാരൻ- ഹൃദ്യമായൊരു പ്രണയകഥ
പ്രണയത്തിന് പ്രായമില്ല എന്നത് എത്ര മനോഹരമായ യാഥാർഥ്യമാണ്. വൃദ്ധനെയും പതിനെട്ടുകാരനാകുന്ന മാജിക് എന്നൊക്കെ ആളുകൾ പ്രണയത്തെ വിശേഷിപ്പിക്കാറുണ്ട്. പരസ്പരം തുണയാകുക എന്നതിൽ കവിഞ്ഞ് ഒരു ബന്ധങ്ങൾക്കും ഉറപ്പുനല്കാനില്ല. ഇപ്പോഴിതാ, എഴുപത്തിയഞ്ചാം വയസിൽ വൃദ്ധസദനത്തിൽ പ്രണയം കണ്ടെത്തിയിരിക്കുകയാണ് കോലാപ്പൂർ സ്വദേശി.
20-കളിലും 80-കളിലും പ്രണയമുണ്ടാകുന്നത് സ്വഭാവികമാണ്. 70-കളുടെ അവസാനത്തിൽ പ്രായമായ രണ്ടുപേർ പ്രണയം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഈ ഹൃദ്യമായ അനുഭവം സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറുകയാണ്. ബാബുറാവു പാട്ടീൽ അനുസയ ഷിൻഡെ എന്നിവരാണ് പരസ്പരം പ്രണയം കണ്ടെത്തിയത്. രണ്ടു വർഷം മുൻപാണ് ഇരുവരും ജാനകി എന്ന വൃദ്ധസദനത്തിൽ താമസിക്കാനെത്തിയത്. ഏറ്റവും അപ്രതീക്ഷിതമായ സ്ഥലത്ത് അവർ പ്രണയം കണ്ടെത്തി. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലാണ് സംഭവം.
കോലാപൂരിലെ വൃദ്ധസദനത്തിൽ എത്തിയ ബാബുറാവുവിന് ഭാര്യയെ നഷ്ടപ്പെട്ടിരുന്നു. അനുസയയുടെ ഭർത്താവും മരിച്ചിരുന്നു. പരസ്പരം ഇഷ്ടം വളരുകയും വൃദ്ധസദനത്തിൽ അവർ പരസ്പരം താങ്ങാവുകയും ചെയ്തു.
Read Also: വനിത പ്രീമിയർ ലീഗ്; ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നാളെ ഗുജറാത്ത് ജയൻ്റ്സിനെ നേരിടും
ബാബുറാവു പാട്ടീൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അനുസയയോട് വിവാഹാഭ്യർത്ഥന നടത്തി. അവർ ആദ്യം സമ്മതിച്ചില്ല. എട്ട് ദിവസത്തിന് ശേഷം ഇഷ്ടം സ്വീകരിക്കുകയായിരുന്നു. ജാനകി ആശ്രമത്തിൽ വൻ ആഘോഷത്തോടെയാണ് ഇരുവരും ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായത്. വാർദ്ധക്യത്തിൽ പരസ്പരം താങ്ങാകാൻ വേണ്ടി വിവാഹം കഴിക്കണമെന്ന് എല്ലാവരും പറഞ്ഞതായി ഇരുവരും പറയുന്നു.
Story highlights- 75-year-old man in Kolhapur married a 70-year-old woman