ചുവപ്പിൽ മനോഹരിയായി അനശ്വര രാജൻ- ചിത്രങ്ങൾ

March 10, 2023

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. കീർത്തി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അനശ്വരയ്ക്ക് കൈനിറയെ ചിത്രങ്ങൾ മലയാളത്തിൽ നിന്നും തമിഴകത്ത് നിന്നും വന്നു. എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള അനശ്വര, ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം തമിഴിൽ ജി വി പ്രകാശിന്റെ നായികയായും എത്തുകയാണ് നടി.

ഇപ്പോഴിതാ, മനോഹരമായ ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അനശ്വര. ചുവപ്പ് സാരിയിൽ സുന്ദരിയായ ചിത്രങ്ങളാണ് അനശ്വര പങ്കുവെച്ചത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അനശ്വര, ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലെത്തിയ അനശ്വരയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യ ചിത്രത്തിൽ വേഷമിട്ടത്.

പിന്നീട്, തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷക പ്രിയങ്കരിയായി മാറുകയായിരുന്നു. ‘എവിടെ’, ‘ആദ്യരാത്രി’ തുടങ്ങിയ ചിത്രങ്ങളിലും അനശ്വര വേഷമിട്ടിരുന്നു. വാങ്ക് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

റാംഗി എന്ന ചിത്രത്തിൽ തൃഷയ്‌ക്കൊപ്പവും അനശ്വര വേഷമിട്ടു.  എ.ആര്‍ മുരുഗദോസ് തിരക്കഥയൊരുക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലർ വിഭാ​ഗത്തിലുള്ളതാണ്. എങ്കെയും എപ്പോതും, ഇവൻ വേറ മാതിരി തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ എം ശരവണനാണ് ചിത്രത്തിൻ്റെ സംവിധായകൻ. അതേസമയം, പ്രണയവിലാസം എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്.

Story highlights- anaswara in red saree