‘നിന്റെ തിരുനടയിൽ..’- നൃത്തഭാവങ്ങളിൽ അനു സിതാര
മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനു സിതാര. ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അനു സിതാര , 2017-ൽ പുറത്തിറങ്ങിയ ‘രാമന്റെ ഏദൻ തോട്ടം’ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചതോടെ ശ്രദ്ധനേടുകയായിരുന്നു. ജയസൂര്യ നായകനായ ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രശംസ പിടിച്ചുപറ്റി. സിനിമാതിരക്കുകൾക്കിടയിൽ സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി.
ഷൂട്ടിംഗ് ഇടവേളകളിൽ നൃത്ത വിഡിയോകൾ പങ്കുവയ്ക്കാറുണ്ട് അനു സിതാര. ഇപ്പോഴിതാ, എന്നെന്നും മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന ‘ താമരപ്പൂവിൽ വാഴും..’ എന്ന ഗാനത്തിന് മനോഹര നൃത്തഭാവങ്ങൾ ഒരുക്കുകയാണ് നടി.
അതേസമയം,അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read also: ചുട്ടുപൊള്ളുന്നു; വേനൽച്ചൂടിനെ നേരിടാൻ ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടി കൂടിയാണ് അനു സിതാര. നാടൻ ഭംഗിയാണ് താരത്തിന്റെ ആകർഷണീയത. വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനു സിതാരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനു സിതാര സിനിമയിൽ സജീവമായത്.
Story highlights- anusithara cute dance