ഇതൊരു ഫാൻ ഗേൾ മൊമന്റ്..- തലൈവർക്കൊപ്പം അപർണ ബാലമുരളി

March 23, 2023
Rajanikanth aparna balamurali

തെന്നിന്ത്യയിലെ ജനപ്രിയ നടിമാരിൽ ഒരാളാണ് അപർണ ബാലമുരളി. പ്രധാനമായും തമിഴിലും മലയാളത്തിലുമാണ് നടി പ്രധാനമായും വേഷമിടുന്നത്. ഇപ്പോഴിതാ, ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ സൂപ്പർസ്റ്റാർ രജനികാന്തിനെ കാണാനിടയായ സന്തോഷം പങ്കുവയ്ക്കുകയാണ് നടി. ഇതിഹാസ താരത്തിനൊപ്പം ഒരു സെൽഫിയെടുക്കുകയും അത് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിടുകയും ചെയ്തു. ചിത്രത്തിന് ‘ഫാൻ ഗേൾ മൊമന്റ്..’ എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തു.

അപർണ ബാലമുരളി രജനികാന്തിന്റെ കടുത്ത ആരാധികയാണെന്നത് മുൻപും പങ്കുവെച്ചിട്ടുണ്ട്. തന്റെ ഒരു സിനിമയുടെ പ്രമോഷനിടെ ചെന്നൈയിലെ നടന്റെ വീടിന് മുന്നിൽ നിന്ന് ഒരു ചിത്രം പകർത്തണമെന്ന തന്റെ ആഗ്രഹം അപർണ ബാലമുരളി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ നടിക്ക് ഇപ്പോൾ രജനികാന്തിനൊപ്പം ഒരു സെൽഫി എടുക്കാനുള്ള അവസരം ലഭിച്ചു, അപ്രതീക്ഷിതമായ സമയത്ത് തന്റെ ദീർഘകാല ആഗ്രഹം നേടിയ സന്തോഷത്തിലാണ് അപർണ ബാലമുരളി.

അതേസമയം, രജനികാന്ത് തന്റെ ‘ജയിലർ’ എന്ന ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനൊപ്പം നഗരത്തിലെ ഒരു ചെറിയ ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി കൊച്ചിയിലേക്ക് പോകുകയായിരുന്നു. ‘ജയിലർ’ ഷൂട്ടിംഗ് ഒരാഴ്ച കൊച്ചിയിൽ നടക്കും. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാൽ ഷെഡ്യൂളിൽ രജനികാന്തിനൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

Read also: പ്രഭാസ്-പൃഥ്വിരാജ് ചിത്രം ‘സലാർ’ പാൻ ഇന്ത്യനല്ല, പാൻ വേൾഡ്; ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഒരുങ്ങുന്നു

സസ്‌പെൻസ് ത്രില്ലറായ ‘ജയിലർ’ എന്ന ചിത്രത്തിൽ ജയിൽ വാർഡനായി രജനികാന്ത് അഭിനയിക്കുന്നു. ശിവ രാജ്കുമാർ, മോഹൻലാൽ, സുനിൽ, ജാക്കി ഷ്റോഫ്, രമ്യാ കൃഷ്ണൻ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്നു.

Story highlights- Aparna Balamurali shares photo with Superstar Rajinikanth